1 GBP =
breaking news

ജോസഫ് സക്കറിയ വിട പറഞ്ഞത് ഷിപ്റ്റൻ മാലറ്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ജോസഫ് സക്കറിയ വിട പറഞ്ഞത് ഷിപ്റ്റൻ മാലറ്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

യു കെ യിലെ ബാത്തിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തികൊണ്ട് ഒരു മലയാളി കൂടി ഈ ലോകത്തോട്‌ വിടപറഞ്ഞു. ഷിപ്റ്റൻ മാലറ്റിൽ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി പനക്കതോട്ടത്തില്‍ ജോസഫ്‌ സക്കറിയ 52 (സാജന്‍ ) ആണ് ഇന്നു കര്‍ത്താവില്‍ നിദ്രപ്രപിച്ചത്.

പരേതനു ഭൃരിയും രണ്ടു പെണ്‍കുട്ടികളുമുണ്ട് ഭാരൃ മേരി റോസില , മക്കള്‍ ഗ്ലാഡിസ്,ഗലേക്സി രണ്ടുപേരും യുനിവേഴ്സിറ്റിയില്‍ പഠിക്കുന്നു

ജോസഫ്‌ സക്കറിയ 2004 മുതല്‍ രോഗബാധിതനായിരുന്നു പെട്ടെന്ന് രോഗം മൂര്‍ചിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും അവിടെവച്ചു ഇന്നു വൈകുന്നേരം 7.30 നു മരിക്കുകയുമാണ് ചെയ്തത്. ഷിപ്റ്റൻ മാലറ്റിലെ മലയാളി സമൂഹം എല്ലസഹായങ്ങളും നല്‍കി ദുഖിതരായ കുടുംബത്തോടൊപ്പമുണ്ട്..

ബാത്തിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ ചേർപ്പുങ്കൽ സ്വദേശി മരണമടഞ്ഞു

Post Your Comments Here ( Click here for malayalam )

Press Esc to close
show more