1 GBP = 104.11

ബ്രിസ്റ്റോളിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ മരണമടഞ്ഞ ജോസഫ് സക്കറിയയ്ക്ക് ബ്രിസ്റ്റോളിൽ മാർച്ച് 2ന് അന്ത്യ വിശ്രമം

ബ്രിസ്റ്റോളിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ മരണമടഞ്ഞ ജോസഫ് സക്കറിയയ്ക്ക് ബ്രിസ്റ്റോളിൽ മാർച്ച് 2ന് അന്ത്യ വിശ്രമം

ബാത്ത്: ഫെബ്രുവരി രണ്ടിന് ബ്രിസ്റ്റോലിനടുത്തു ഷെപ്റ്റൺ മാലറ്റിൽ (സോമർസെറ്റ്) നിര്യാതനായ ചേർപ്പുങ്കൽ സ്വദേശി ജോസഫ് സക്കറിയ (സാജൻ പനക്കത്തോട്ടം 52)യുടെ അന്ത്യകർമങ്ങൾ മാർച്ച്‌ 2 ന് ബ്രിസ്റ്റോൾ സെന്റ് ജോസഫ് കാത്തലിക് ദേവാലയത്തിൽ വച്ച് നടത്തുന്നതാണ്. 10 മണിയോടുകൂടി മൃതദേഹം ദേവാലയത്തിൽ പൊതുദര്ശനത്തിന് വയ്ക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ ഒരിക്കൽകൂടി സാജനെ അവസാനമായി കാണുവാനുള്ള അവസരം ഈ സമയത്തു പ്രയോജനപ്പെടുത്താവുന്നതാണ്. അതിനുശേഷം 11.00 മണിയോടുകൂടി സിറോ മലബാർ ബിഷപ്പ് മാർ സ്രാമ്പിക്കൽ ജോസഫ് പിതാവിന്റെ കാർമികത്വത്തിൽ ദിവ്യ ബലിയോടുകൂടി അന്ത്യകർമങ്ങൾ ആരംഭിക്കും. 12.30 ഓടുകൂടി അവസാന യാത്രയയപ്പ് നൽകുന്നതിനും ഒരു മാണിയോട് കൂടി ബ്രിസ്റ്റോൾ സൗത്ത് ക്രെമറ്റോറിയത്തിലേക്കു കൊണ്ട് പോകുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. അവിടെയായിരിക്കും സാജൻ അന്ത്യവിശ്രമം കൊള്ളുക.

പഠനത്തിനുശേഷം എയർകണ്ടീഷൻ മെക്കാനിക്ക് ആയി ജോലി ചെയ്ത സാജൻ വിവാഹത്തിന് ശേഷം എട്ടു വര്ഷം സൗദി അറബിയയിൽ ജോലി ചെയ്തിരുന്നു. സൗദിയിലെ പ്രവാസജീവിതത്തിനുശേഷം 2002ലാണ് സാജൻ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്.
2004 മുതൽ പാര്ക്കിന്സൻസിന്റെ ലക്ഷണങ്ങൾ തുടങ്ങുകയും അതിനുശേഷം ജോലി ചെയ്യാൻ സാധിക്കാതെ വരികയുമായിരുന്നു. തുടർന്ന് ഭാര്യ മേരി റോസ്സൽസ് പൂർണ പരിചരണം നടത്തിവരികയായിരുന്നു. യുകെയിൽ എവിടെയെല്ലാം ധ്യാനങ്ങളോ, പ്രാർത്ഥനകൾ ഉള്ളപ്പോൾ ഒക്കെയും മേരി റോസ്സൽസ് വളരെ പ്രതീക്ഷയോടുകൂടി അവിടെയൊക്കെയും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു കൊണ്ട് സാജനെ കൊണ്ടുപോകുമായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസമുണ്ടായ ഫ്ലൂവിനെത്തുടർന്നുണ്ടായ നിമോണിയയാണ് സാജനെ ഈ ലോകത്തുനിന്നും വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോയത്. ചേർപ്പുങ്കൽ പനക്കത്തോട്ടം സ്കറിയ – ചിന്നമ്മ ദമ്പതികളുടെ മകനാണ് സാജനെന്ന് വിളിക്കുന്ന ജോസഫ് സ്കറിയ.

പാദുവ സ്വദേശി പൂവാപുഴക്കൽ കുടുംബാംഗമാണ് ഭാര്യ മേരി റോസ്സൽസ്, രണ്ടു മക്കളുണ്ട്. നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ സോഷ്യോളജി വിദ്യാര്തഥിനിയായ ഗ്ലാഡിസ്, ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ നേഴ്‌സിംഗ് വിദ്യാര്തഥിനിയായ ഗ്ലാക്സി എന്നിവരാണ് മക്കൾ. മേരി റോസ്സൽസിന്റെ സഹോദരി ഓക്സ്ഫോർഡിലുള്ള സോണിയ ബിനോയിയും ഭർത്താവ് ബിനോയ് ജേക്കബ് വല്ലച്ചിറയിലും കുടുംബങ്ങൾക്കൊപ്പമുണ്ട്.

 

ജോസഫ് സ്കറിയായുടെ സഹോദരങ്ങൾ ;

ജെസ്സി സ്കറിയ കീക്കോലിൽ, റിയാദ്, സൗദി അറേബിയ
സെലിൻ ടോമി ഔസേപ്പറമ്പിൽ, ഉള്ളനാട്, പാലാ
ബേബി സക്കറിയാസ്, സെഞ്ചൂറിയൻ സ്റ്റുഡിയോ, ചേർപ്പുങ്കൽ

ജോസ് സ്കറിയ കീക്കോലിൽ, റിയാദ്, സൗദി അറേബ്യ
ടോമി ഔസേപ്പറമ്പിൽ, റിയാദ്, സൗദി അറേബ്യാ
ലിസി ബേബി, ചേർപ്പുങ്കൽ

ദേവാലയത്തിന്റെ വിലാസം
St Joseph Catholic Church,
Fishponds,Bristol,
BS16 3QT.

സിമിത്തേരിയുടെ വിലാസം
South Bristol Crematorium
Bridgewater Road,
Bedminister Down,
Bristol,
BS13 7AS

Contact:
Binoy Vallachirayil
07908003514

Joji Panackathottam
07588445030

Lijo Joseph (Trustee STSMCC Bristol)
07988140291

ജോസഫ് സക്കറിയ വിട പറഞ്ഞത് ഷിപ്റ്റൻ മാലറ്റിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more