1 GBP = 103.69

ക്രൈസ്‌തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

ക്രൈസ്‌തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്‌തവ സൈദ്ധാന്തികവിമര്‍ശകനും പരിഷ്‌കര്‍ത്താവുമായ ജോസഫ് പുലിക്കുന്നേല്‍ (85) നിര്യാതനായി. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

1932 ഏപ്രില്‍ 14ന് ജനിച്ച അദ്ദേഹം സഭയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നു തന്നെ സഭയെ വിമര്‍ശിക്കാന്‍ മുന്നോട്ടുവന്നു. മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേല്‍ 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു.

നിര്‍ഭയ പ്രവര്‍ത്തനശൈലി കോളജില്‍നിന്നു പുറത്താക്കപ്പെടാന്‍ കാരണമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമര്‍ശനത്തിലൂന്നി പ്രവര്‍ത്തിച്ചു.

കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ. മരുമക്കള്‍: ജോര്‍ജ് മാത്യൂ (വാഴേപ്പറമ്പില്‍ മാളികയില്‍), അഡ്വ.അശോക് എം ചെറിയാന്‍, അഡ്വ.കെ സി ജോസഫ് കിഴക്കേല്‍, ഷിജി വാലേത്ത്, രവി ഡിസി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more