1 GBP = 99.16
breaking news

യു കെ മലയാളികളുടെ പിതാവ് മോർക്കുളങ്ങര ചക്കാലക്കൽ ജോസഫ്‌ ദേവസ്യ (68) നാട്ടിൽ നിര്യാതനായി.

യു കെ മലയാളികളുടെ പിതാവ് മോർക്കുളങ്ങര ചക്കാലക്കൽ ജോസഫ്‌ ദേവസ്യ (68) നാട്ടിൽ നിര്യാതനായി.

ചങ്ങനാശ്ശേരി മോർക്കുളങ്ങര ചക്കാലക്കൽ ജോസഫ് ദേവസ്യ (ഔസേപ്പച്ചൻ – 68) അന്തരിച്ചു. മൃതസംസ്കാരം 26/12/2022, തിങ്കൾ 3 P M ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ. ചങ്ങനാശ്ശേരി കരയംകണ്ടം ഏലമ്മയാണ് പരേതന്റെ ഭാര്യ. യു കെ മലയാളികളായ ലിൻറ സെബാസ്റ്റ്യൻ (വിറാൽ), ലിജി ജിജി (ലിവർപൂൾ), ലിറ്റി സിജോ (ഹെരിഫോർഡ്), പരേതനായ ലിനോ എന്നിവരാണ് മക്കൾ. സെബാസ്റ്റ്യൻ ജോസഫ് വല്യാക്കൽ, ചമ്പക്കര (മദർ ഇന്ത്യ കിച്ചൺ, വിറാൽ), ജിജി കൊച്ച്തള്ളിയിൽ, പുതുക്കരി (സിംഗപ്പൂർ), സിജോ പൊട്ടനാനിക്കൽ, ചെങ്ങളം (ഹെരിഫോർഡ്), ടിജോ മുള്ളമ്പാറ ചമ്പക്കര എന്നിവരാണ് മരുമക്കൾ.
പിതാവിന്റെ മരണവിവരം അറിഞ്ഞ് മക്കളായ ലിന്റ, ലിജി, ലിറ്റി എന്നിവർ നാട്ടിലേക്ക് തിരിച്ചു.

പിതാവിന്റെ മരണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, പി.ആർ.ഒ അലക്സ് വർഗ്ഗീസ്സ്, ദേശീയ സമിതിയംഗം അഡ്വ. ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻറ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്‌മ ന്യൂസ്‌ ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more