1 GBP = 103.52
breaking news

യു.ഡി.എഫിന്റെ രാപ്പകൽ സമരത്തിൽ പങ്കെടുത്തതിന് വിശദീകരണവുമായി പി.ജെ.ജോസഫ്

യു.ഡി.എഫിന്റെ രാപ്പകൽ സമരത്തിൽ പങ്കെടുത്തതിന് വിശദീകരണവുമായി പി.ജെ.ജോസഫ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കും കേരളത്തിൽ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷസർക്കാരിന്റെ വഞ്ചനയ്ക്കും​ എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ കേരളാ കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് പങ്കെടുത്തു. ചരൽക്കുന്ന് യോഗത്തിന് ശേഷം ഇതാദ്യമായാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരു കേരളാ കോൺഗ്രസ് നേതാവ് പങ്കെടുക്കുന്നത്. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിലാണ് ജോസഫ് പങ്കെടുത്തത്.
എന്നാൽ രാപ്പകൽ സമരത്തിൽ പങ്കെടുത്തത് അവിചാരിതമായാണെന്ന് പി.ജി.ജോസഫ് പ്രതികരിച്ചു. സമരത്തിൽ പങ്കെടുത്തതിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല. തൊടുപുഴയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് താൻ അവിടെയെത്തിയത്. കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സമരത്തിന് ആശംസയർപ്പിക്കുക മാത്രമാണ് ചെയ്‌തത്‌. രാപകൽ സമരത്തിൽ നേരിട്ടു പങ്കാളിയാകാൻ ഉദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തുടരുകയാണ്. വെള്ളിയാഴ്‌ച രാവിലെ 10 ന് സമരം അവസാനിക്കും. എല്ലാ ജില്ലകളിലും യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം സംഘിടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളിൽ കളക്ട‌റേറ്റുകൾക്ക് മുന്നിലാണ് സമരം. ആലപ്പുഴയിൽ ടൗൺഹിളിനു മുന്നിലും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറത്തും പി.കെ.കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടും സമരം ഉദ്ഘാടനം ചെയ്തു. എം.പി.മാർ, എം.എൽ.എ.മാർ, യു.ഡി.എഫ്. നേതാക്കൾ, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ അംഗങ്ങൾ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർ പ്രകടനമായി അഭിവാദ്യം അർപ്പിക്കാനെത്തി. പോഷകസംഘടനകളും, സർവ്വീസ് സംഘടനകളും സമരകേന്ദ്രത്തിലേക്ക് അനുഭാവ മാർച്ച് നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more