1 GBP = 103.70

ലണ്ടൻ മലയാളിയായ ജോസ് ഓടയ്ക്കൽ (66) നിര്യാതനായി…

ലണ്ടൻ മലയാളിയായ ജോസ് ഓടയ്ക്കൽ (66) നിര്യാതനായി…

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ്  (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ജോസ് ചേട്ടൻ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഭാര്യ മോളി, തകിടിയേൽ കുടുംബാഗം. മക്കൾ: സൗമ്യ, ജോമി. മരുമക്കൾ: ജോമിത്, മുൻ യുക്മ കലാതിലകം മിന്ന ജോസ്. കുഞ്ഞുമകൾ ജോവിറ്റ ജോമിത്. സംസ്കാരം പിന്നീട്.

ജോസ് ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സ്ഥാപക പ്രസിഡൻ്റും വോക്കിംഗ് മലയാളി അസോസിയേഷൻ പ്രസിഡൻറുമായ വർഗീസ് ജോൺ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡൻ്റ് സിനോജ് ജേക്കബ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more