1 GBP = 99.18
breaking news

ലണ്ടനടുത്തു ക്രോളിയില്‍ മലയാളിയായ ജോസ് മെൽബോയ് (45) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഫോര്‍ട്ട്കൊച്ചിക്കാരനായ ജോസിന്റെ സംസ്‌കാരവും യുകെയില്‍ തന്നെ നടത്താൻ സാധ്യത; പ്രദേശത്തെ ആദ്യ മലയാളി മരണത്തിൻ്റെ ഞെട്ടലിൽ ക്രോളി നിവാസികൾ….

ലണ്ടനടുത്തു ക്രോളിയില്‍ മലയാളിയായ ജോസ് മെൽബോയ് (45) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഫോര്‍ട്ട്കൊച്ചിക്കാരനായ ജോസിന്റെ സംസ്‌കാരവും യുകെയില്‍ തന്നെ നടത്താൻ സാധ്യത; പ്രദേശത്തെ ആദ്യ മലയാളി മരണത്തിൻ്റെ ഞെട്ടലിൽ  ക്രോളി നിവാസികൾ….

ലണ്ടന്‍: ലണ്ടന്‍ അടുത്ത ക്രോളിയില്‍  മലയാളിയായ ജോസ് മെൽബോയ്(45) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജോസ്  തിങ്കളാഴ്ച വീട്ടില്‍ വിശ്രമിക്കവേയാണ്  ഹൃദ്രോഗത്തിന്റെ രൂപത്തില്‍ മരണം ഇദ്ദേഹത്തെ കീഴടക്കിയത്. തികച്ചും ആരോഗ്യവാന്‍ ആയിരുന്ന 44 കാരന്‍ ആയ ജോസിന്റെ മരണം കുറച്ച് മലയാളി കുടുംബങ്ങൾ മാത്രമുള്ള ക്രോളിയിലെ  മലയാളി സമൂഹത്തെയാകെ  ദുഃഖത്തില്‍ ആക്കിയിരിക്കുകയാണ്.


ക്രോളി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ സരിത ജോലിയിൽ ആയിരുന്നപ്പോഴാണ് വീട്ടില്‍ അത്യാഹിതം സംഭവിക്കുന്നത്. പാരാമെഡിക് സേവനം തേടും മുന്‍പ് തന്നെ മരണം സംഭവിച്ചതായാണ് സൂചന. പരേതന് വിദ്യാർത്ഥികളായ മൂന്ന് കുട്ടികളുണ്ട്.

മലയാളി കുടിയേറ്റം ആരംഭിച്ച ഒന്നര പതിറ്റാണ്ടിനിടയിൽ  ക്രോളി പ്രദേശത്തു കാര്യമായി മലയാളികള്‍  താമസമാക്കിയിട്ടില്ല.   മുപ്പതോളം കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഇവിടുള്ളവർ പരസ്പരം അടുത്തറിയുന്നവരാണ്. 

ഹോസ്പിറ്റലിലേക്ക് മാറ്റിയ മൃതദേഹം കൊറോണറുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഫ്യൂണറല്‍ ഡയറക്ടേഴ്സ് ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡിൻ്റെ പ്രത്യേക നിയന്ത്രണം നിലവിലുള്ള  സാഹചര്യത്തില്‍ സംസ്‌കാരം യുകെയില്‍ തന്നെ നടത്തുമെന്നാണ് അറിയുന്നത്. 

കുറച്ച് വര്‍ഷങ്ങളായി ഈ പ്രദേശത്തു താമസിക്കുന്ന ജോസ് ഗാറ്റ്വിക് എയര്‍പോര്‍ട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ യൂണിറ്റില്‍ താല്‍ക്കാലിക ജീവനക്കാരന്‍ ആയിരുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ചു പോയ ജോസിന്റെ സഹോദരങ്ങൾ നാട്ടിലാണുള്ളത്. രണ്ടു സഹോദരിമാരും നാല് സഹോദരന്മാരുമാണ് ജോസിനുള്ളത്.

ജോസിന്റെ മരണത്തില്‍ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻറ് ആൻ്റണി എബ്രഹാം എന്നിവർ   അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്തിക്കുന്നതിനൊപ്പം വേർപാടിൽ  ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.  
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more