1 GBP = 103.68
breaking news

ജോസ് കെ മാണി എം പി എത്തി …. യുകെയുടെ മണ്ണില്‍ ചരിത്രമെഴുതാന്‍ അയര്‍ക്കുന്നം- മറ്റക്കരക്കാര്‍ നാളെ വൂള്‍വര്‍ഹാംപ്ടണില്‍ ഒത്തു ചേരും. ആദ്യ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജോസ് കെ മാണി എം പി എത്തി …. യുകെയുടെ മണ്ണില്‍ ചരിത്രമെഴുതാന്‍ അയര്‍ക്കുന്നം- മറ്റക്കരക്കാര്‍ നാളെ വൂള്‍വര്‍ഹാംപ്ടണില്‍ ഒത്തു ചേരും. ആദ്യ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം-മറ്റക്കര പ്രദേശങ്ങളില്‍ നിന്നും, സമീപസ്ഥലങ്ങളില്‍ നിന്നുമായി യു കെ യില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുവാനായി ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണി എത്തിച്ചേര്‍ന്നു. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ലണ്ടന്‍ ഹീത്രു വിമാന താവളത്തില്‍ ഭാര്യ നിഷ ജോസിനോടൊപ്പം എത്തിച്ചേര്‍ന്ന ജോസ് കെ മാണി എം പി ക്ക് അയര്‍ക്കുന്നം – മറ്റക്കര സംഗമം ജനറല്‍ കണ്‍വീനര്‍ സി .എ .ജോസഫിന്റെ നേതൃത്വത്തില്‍ സംഗമം ഭാരവാഹികള്‍ ഊഷ്മള സ്വീകരണം നല്‍കി.

പ്രവാസി കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, ജിജോ അരയത്ത്, ലണ്ടന്‍ റീജിയണ്‍ നേതാവ് തോമസ് ജോസഫ് , അബ്രഹാം പൊന്നുംപുരയിടം തുടങ്ങി വിവിധ സംഘടനാ നേതാക്കളും ജോസ് കെ മാണിയെ സ്വീകരിക്കുവാനായി എത്തിചേര്‍ന്നിരുന്നു.കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട അയര്‍ക്കുന്നം -മറ്റക്കരയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള ജനപ്രതിനിധിയായ ജോസ് കെ മാണി കുടുംബത്തോടൊപ്പം എത്തിച്ചേര്‍ന്നത് സംഗമത്തിന്റെ സംഘാടകരിലും കുടുംബാഗങ്ങ ളിലും ആവേശവും ആഹ്ലാദവുമാണ് ഉണര്‍ത്തിയിരിക്കുന്നത്. നാളെ നടക്കുന്ന സംഗമത്തിന്റെ ഉല്‍ഘാടനം ജോസ് കെ മാണി എം പി നിര്‍വഹിക്കുകയും മുഴുവന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നതുമാണ് .

നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിനും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ മാണി എം പി യെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തില്‍ ആദ്യ സംഗമം കൂടുതല്‍ ശ്രദ്ധേയവും പ്രൗഢോജജ്വലവുമാക്കാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകരും ഓരോ കുടുംബാംഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.

നാടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ, യു-ട്യൂബില്‍ റിലീസ് ചെയ്ത സംഗമത്തിന്റെ തീം സോങ്ങ് വീഡിയോ ഇതിനോടകം അനവധി ആളുകള്‍ കണ്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ജി.സി. എസ് . ഇ / എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ അംഗീകാരം നല്‍കി ആദരിക്കുന്നതുമാണ്. അതോടൊപ്പം വിവിധ മേഖലകളില്‍ ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുള്ള സംഗമത്തില്‍ നിന്നുള്ള വ്യക്തികളെ സംഗമവേദിയില്‍ ആദരിക്കുകയും ചെയും . നിയമാവലി അനുസരിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ഓരോ വര്‍ഷവും കലാ-കായിക-വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുവാനും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.

അയര്‍ക്കുന്നം-മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും, ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും, വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, നാടിന്റെ സാംസ്‌കാരിക പൈതൃകവും ഗൃഹാതുരുത്വം നിറഞ്ഞ ഓര്‍മകളും സൗഹൃദങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവരും കുടുംബസംഗമത്തില്‍ പങ്കെടുത്തു പ്രഥമസംഗമം അവിസ്മരണീയമാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദീര്‍ഘയാത്ര ചെയ്ത് എത്തിച്ചേരുന്ന ഓരോ കുടുംബത്തിനും വേണ്ട ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

നാളെ രാവിലെ 9 മണിക്ക് തന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരണമെന്നും പത്തുമണിക്ക് ഉദ്ഘാടന സംമ്മേളനം ആരംഭിക്കുകയും തുടര്‍ന്ന് വൈവിധ്യങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

സംഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കണ്‍വീനര്‍മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്.

സി. എ. ജോസഫ് ( ജനറല്‍ കണ്‍വീനര്‍) 07846747602
റോജിമോന്‍ വര്‍ഗീസ് – 07883068181
ജോജി ജോസഫ് 07809770943
ഷൈനു ക്ലയര്‍ മാത്യൂസ് 07872514619
ബാലസജീവ് കുമാര്‍ 07500777681

സംഗമ വേദിയുടെ വിലാസം
UKKCA Hall
Woodcross Lane
Wolverhampton
WV14 9BW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more