1 GBP = 103.33

ജോസ് കെ മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് തന്നെയെന്ന് വ്യക്തമാക്കി എന്‍ ജയരാജ് എംഎല്‍എ

ജോസ് കെ മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് തന്നെയെന്ന് വ്യക്തമാക്കി എന്‍ ജയരാജ് എംഎല്‍എ

കോട്ടയം; കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് തന്നെയെന്ന് വ്യക്തമാക്കി എന്‍ ജയരാജ് എംഎല്‍എ. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

ജോസ് കെ മാണി നീക്കം നടത്തുന്നത് എന്‍ഡിഎയില്‍ ചേരാന്‍ വേണ്ടിയാണെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണ്. ഇടതുമുന്നണിയിലേക്കല്ല എന്‍ഡിഎയിലേക്കാണ് ജോസ് കെ മാണിയുടെ പോക്കെന്നും ജോസഫ് സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ് ജന്മദിനത്തിലായിരുന്നു എതിര്‍ വിഭാഗത്തിനെതിരെ പി ജെ ജോസഫിന്റെ ഗുരുതരആരോപണം.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ പോകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ഇതോടെ എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് കെ മാണി ഗ്രൂപ്പിന്റെ പോക്കെന്ന് രാഷ്ട്രീയ ഇടങ്ങളില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ എന്‍ ജയരാജ് വ്യക്തത വരുത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more