1 GBP = 103.85
breaking news

ജോർഡനിൽ അട്ടിമറിശ്രമം: രണ്ട്​ മുൻ ഉദ്യോഗസ്​ഥർക്ക്​​ 15 വർഷം തടവ്​

ജോർഡനിൽ അട്ടിമറിശ്രമം: രണ്ട്​ മുൻ ഉദ്യോഗസ്​ഥർക്ക്​​ 15 വർഷം തടവ്​

അമ്മാൻ: പശ്ചിമേഷ്യൻ രാജ്യമായ ജോർഡനിൽ അട്ടിമറിശ്രമം നടത്തിയ കുറ്റത്തിന്​ രണ്ട്​ മുൻ ഉദ്യോഗസ്​ഥർക്ക്​ 15 വർഷം തടവ്​ ശിക്ഷവിധിച്ച്​ ദേശീയ സുരക്ഷ കോടതി. അബ്​ദുല്ല രണ്ടാമൻ രാജാവി​െൻറ മുഖ്യസഹായിയായി പ്രവർത്തിച്ചിരുന്ന യു.എസ്​ പൗരത്വമുള്ള ബസീം അവാദുല്ല, രാജകുടുംബാംഗമായ ശരീഫ്​ ഹസൻ ബിൻ സെയ്​ദ്​ എന്നിവരെയാണ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിച്ചത്​. ആറു മണിക്കൂറോളം അടച്ചിട്ട മുറിയിൽ നടന്ന വിചാരണക്കൊടുവിൽ സൈനിക ജഡ്​ജിയായ ലെഫ്​. കേണൽ മുവാഫഖ്​ അൽ മസഈദ്​ ആണ്​ വിധി പ്രഖ്യാപിച്ചത്​.

രാജാവി​െൻറ അർധസഹോദരൻ ഹംസ​ രാജകുമാരനുമായി ചേർന്ന്​ അട്ടിമറിക്കായി ഗൂഢാലോചന നടത്തിയതിനും വിദേശസഹായം തേടിയതിനുമാണ്​ ഇവർക്കെതിരെ കുറ്റം ചുമത്തിയത്​​. ആരോപണങ്ങൾ ഇരുവരും നിഷേധിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്​ ഇവർ അറിയിച്ചു. ഹംസ രാജകുമാരൻ കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിലാണ്​. രാജ്യം അസ്​ഥിരപ്പെടുത്താൻ ഇദ്ദേഹം വിദേശ കക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നാണ്​ ആരോപണം. ഹംസക്കൊപ്പം മാതാവ്​ നൂറും വീട്ടുതടങ്കലിലാണ്​. 

എല്ലാ ആരോപണങ്ങളും വിഡിയോ പ്രസ്​താവനയിലൂടെ ഹംസ രാജകുമാരനും നിഷേധിച്ചിരുന്നു. യു.എസി​െൻറ സഖ്യകക്ഷിയായ പ്രധാന ഗൾഫ്​ രാജ്യമാണ്​ ജോർഡൻ. ജൂലൈ 19ന്​ വൈറ്റ്​ഹൗസിൽ അബ്​ദുല്ല രാജാവും യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനും കൂടിക്കാഴ്​ച നടത്താനിരിക്കയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more