1 GBP = 103.65
breaking news

കുഞ്ഞു മാലാഖ ജോനാഥന് മാഞ്ചസ്റ്ററിൽ ഇന്ന് കണ്ണീരോടെ വികാരനിർഭരയമായ യാത്രയേകും

കുഞ്ഞു മാലാഖ ജോനാഥന് മാഞ്ചസ്റ്ററിൽ ഇന്ന് കണ്ണീരോടെ വികാരനിർഭരയമായ യാത്രയേകും

മാഞ്ചസ്റ്റർ:- കഴിഞ്ഞ മാസം യു കെ മലയാളികളെയാകെ കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ കുഞ്ഞു മാലാഖ ജോനാഥൻ ഇന്ന് അന്ത്യവിശ്രമത്തിനൊരുക്കുകയാണ്. മാഞ്ചസ്റ്റർ സെൻ്റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് രു മണിക്ക് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് അഭിവന്ദ്യ എബ്രഹാം മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി റവ.ഫാ.എൽദോസ് വർഗീസ്, മറ്റ് വൈദികർ തുടങ്ങിയവർ സഹകാർമികരാകും.

തുടർന്ന് മൂന്ന് മണി മുതൽ നാല് മണി വരെ ഓവർഡെൽ സിമിത്തേരിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം അവിടെ ആറടി മണ്ണിൽ കുഞ്ഞു മാലാഖ ജോനാഥൻ അന്ത്യവിശ്രമം കൊള്ളും.

പ്രസ്റ്റൺ നിവാസികളായ  ജോജിയുടെയും സിനി ജോജിയുടെയും ഏക മകനായ ജോനാഥന്‍ ജോജി ഫെബ്രുവരി 27 തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കാണ് വിടവാങ്ങിയത്.

കഴിഞ്ഞ മൂന്നു മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍. എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലിവര്‍പൂളിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. മാഞ്ചസ്റ്റർ സെൻ്റ്. ജോർജ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ.

ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

St. George Indian Orthodox Church,

Bolton, Manchester,

BL1 3RF.

സിമിത്തേരിയുടെ വിലാസം:-

Overdale Cemetary (Heaton),

Bollon, BL1 4 LH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more