1 GBP = 103.94

പ്രെസ്റ്റണിൽ പനിബാധിച്ച് രണ്ടു വയസ്സുകാരൻ മരണമടഞ്ഞു; മരണമടഞ്ഞത് സിനി ജോജി ദമ്പതികളുടെ ഏകമകൻ

<strong>പ്രെസ്റ്റണിൽ പനിബാധിച്ച് രണ്ടു വയസ്സുകാരൻ മരണമടഞ്ഞു; മരണമടഞ്ഞത് സിനി ജോജി ദമ്പതികളുടെ ഏകമകൻ</strong>

യുകെ മലയാളികളുടെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഏക മകൻ പനിബാധിച്ച് മരണമടഞ്ഞു. പ്രിസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും ഏക മകൻ ജോനാഥൻ ജോജി മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് മരണം സംഭവിച്ചത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരുന്നു .

മാഞ്ചസ്റ്റർ സെൻ്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ യുക്മ പ്രിസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജോനാഥന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more