1 GBP = 103.12

കുമ്പസാര പീഡനം: മൂന്നാം പ്രതിയായ വൈദികൻ അറസ്റ്റിൽ

കുമ്പസാര പീഡനം: മൂന്നാം പ്രതിയായ വൈദികൻ അറസ്റ്റിൽ

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ കൂടി അറസ്റ്റിൽ. മൂന്നാംപ്രതി ഫാ. ജോൺസൺ വി. മാത്യു ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു.

പ്രതികളിലൊരാളായ കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയിരുന്നു. ഫാ. ജോബ് മാത്യുവിനെ റിമാൻഡ് ചെയ്തു.

കേസിൽ ഫാ. ജോബ് ഉൾപ്പെടെ മൂന്ന് ഓർത്തഡോക്സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം ശ്രമം തുടങ്ങി.

പീഡനക്കേസുകളിൽ സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധ്യതയില്ലെന്ന നിയമോപദേശമാണ് രണ്ടു വൈദികർക്കും ലഭിച്ചതെന്നു സൂചനയുണ്ട്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാ‌ണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more