1 GBP = 103.61
breaking news

രാജി വയ്ക്കണമെന്ന ആവശ്യം തള്ളി ബോറിസ് ജോൺസണും റിഷി സുനകും

രാജി വയ്ക്കണമെന്ന ആവശ്യം തള്ളി ബോറിസ് ജോൺസണും റിഷി സുനകും

ലണ്ടൻ: 2020 ജൂണിൽ ഡൗണിംഗ് സ്ട്രീറ്റിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പോലീസ് പിഴ ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനകും രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഭരണപക്ഷത്തുള്ള ചില എംപിമാരും ഉന്നയിച്ചിരുന്നു. എന്നാൽ രാജി വയ്ക്കില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി, ചാൻസലർ, പ്രധാനമന്ത്രിയുടെ ഭാര്യ എന്നിവർക്ക് 10-ാം നമ്പർ വസതിയിൽ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തതിന് ഫിക്സഡ് പെനാൽറ്റി നോട്ടീസ് ലഭിച്ചിരുന്നു. നിയമം ലംഘിച്ചതിന് ശിക്ഷ ലഭിച്ച യുകെയിലെ ആദ്യത്തെ പ്രധാനമന്ത്രിയായി ജോൺസൺ മാറി. മൂവരും ക്ഷമാപണം നടത്തിയിരുന്നു, എന്നാൽ പ്രധാനമന്ത്രിയും സുനക്കും രാജിവെക്കാനുള്ള ആഹ്വാനങ്ങൾ നിരസിച്ചു.

ബ്രിട്ടീഷ് ജനതയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കടപ്പാട് തനിക്കുണ്ടെന്ന് ജോൺസൺ പറഞ്ഞു, അതേസമയം ബ്രിട്ടീഷ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ചാൻസലറും പറഞ്ഞു.
അതേസമയം തങ്ങളുടെ ജോലിയിൽ പ്രധാനമന്ത്രിക്കോ ചാൻസലർക്കോ തുടരാൻ കഴിയില്ലെന്ന് കോവിഡ് മൂലം മരണമടഞ്ഞരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മ വ്യക്തമാക്കി.

ജോൺസണും സുനക്കും ഡൗണിംഗ് സ്ട്രീറ്റ് സമ്മേളനത്തിൽ പങ്കെടുത്തതിനെക്കുറിച്ച് പൊതുജനങ്ങളോട് കള്ളം പറയുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു, ലേബർ നേതാവ് സർ കെയർ സ്റ്റാർമറും സ്കോട്ട്ലൻഡിലെയും വെയിൽസിലെയും പ്രഥമ മന്ത്രിമാരും ഇരുവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more