1 GBP = 99.42
breaking news

ഹെയർഫീൽഡിൽ കോട്ടയം സ്വദേശി ജോൺ വർഗീസ് (73) കോവിഡ് ബാധിച്ച് മരണമടഞ്ഞു.

ഹെയർഫീൽഡിൽ കോട്ടയം സ്വദേശി ജോൺ വർഗീസ് (73) കോവിഡ് ബാധിച്ച് മരണമടഞ്ഞു.

വീണ്ടും കോവിഡ് ഒരു മലയാളിയെക്കൂടി കിഴടക്കി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ കോട്ടയം സ്വദേശി ജോൺ വർഗീസ് (73)ആണ് കോവിഡ് ബാധിച്ചു ഇന്ന് മരണത്തിന് കീഴടങ്ങിയത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാംഗമാണ്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്ന ജോൺ വർഗീസിന് ശ്വാസതടസം മൂർച്ഛിക്കുകയും അത് മൂലം മരണം സംഭവിക്കുകയുമായിരുന്നു. അസുഖബാധിതനായി വീട്ടിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യയും കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മരിയ ജോൺ ഭാര്യയാണ്. അല്ലി ഡോണി, ജിയോ ജോൺ എന്നിവരാണ് മക്കൾ. മരുമക്കൾ ലിഷാ ഫിലിപ്പ്, ഡോണി.

നിരവധിയാളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.യു കെ യിൽ കോവിഡ് ബാധിച്ചു ഇതിനോടകം 27 മലയാളികളാണ് മരണമടഞത്. മൂന്നാം ലോക് ഡൗണിലൂടെ കടന്നു പോകുന്ന ബ്രിട്ടനിലെ എല്ലാവരും ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കുകയാണ് സുരക്ഷിതായിരിക്കുവാനുള്ള മാർഗ്ഗം. അലംഭാവം അപകടം ക്ഷണിച്ചു വരുത്തും.

ജോൺ വർഗീസിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more