1 GBP = 103.92

മന്ത്രി തോമസ് ചാണ്ടിക്ക് പിന്നാലെ ഭൂമി തട്ടിപ്പുമായി സി.പി.എം കൗൺസിലറും; സി.പി.എം നേതാവ് വ്യാജരേഖ ചമച്ച് തട്ടിയത് 52 ഏക്കർ

മന്ത്രി തോമസ് ചാണ്ടിക്ക് പിന്നാലെ ഭൂമി തട്ടിപ്പുമായി സി.പി.എം കൗൺസിലറും; സി.പി.എം നേതാവ് വ്യാജരേഖ ചമച്ച് തട്ടിയത് 52 ഏക്കർ

തൊടുപുഴ: മന്ത്രി തോമസ് ചാണ്ടിക്ക് പിന്നാലെ ഭൂമി തട്ടിപ്പുമായി സി.പി.എം കൗൺസിലറും. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലറും സി.പി.എം നേതാവുമായ ജോൺ ജേക്കബാണ് വ്യാജ രേഖ ചമച്ചും ആൾമാറാട്ടം നടത്തിയും 52 ഏക്കർ ഭൂമി തട്ടിയെടുത്തതായുള്ള റിപ്പോർട്ട്.

കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ രജിസ്‌ട്രേഷൻ എറണാകുളം ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസിൽ നടത്തിയായിരുന്നു തട്ടിപ്പ്. രജിസ്‌ട്രേഷനായി യഥാർഥ ഉടമകളെന്ന് വ്യാജേന തന്റെ ജീവനക്കാരെയാണ് ജോൺ ജേക്കബ് ഹാജരാക്കിയത്. പെരുമ്പാവൂർ ആസ്ഥാനമായുള്ള റോയൽ പ്ലാന്റേഷൻ കമ്പനിയുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. .എന്നാൽ കമ്പനി രൂപീകരിക്കുന്നതിന് മുൻപാണിത്. ദേവികുളത്ത് രജിസ്‌ട്രേഷൻ നടത്തിയാൽ തട്ടിപ്പു പുറത്താകുമെന്ന കാരണത്താൽ കുറുപ്പംപടി സബ് രജിസ്ട്രാർ ഓഫിസിലാണ് രജിസ്‌ട്രേഷൻ നടത്തിയത്. ജോൺ ജേക്കബും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ് ഭൂമി തട്ടിപ്പ് നടത്തിയിരിക്കുന്നത് അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ് ഭൂമി കയ്യേറ്റം നടന്നതെന്നാണ് റിപ്പോർട്ട്.

ഒരേ ദിവസം മിനിറ്റുകൾ ഇടവിട്ടാണ് പട്ടയത്തിന്റെ പവർ ഓഫ് അറ്റോർണി സി.പി.എം നേതാവിന്റെ ബിനാമികളുടെ പേരിലേക്കു മാറ്റിയത്. സമാനമായ രീതിയിൽ ജോൺ ജേക്കബിന്റെ സഹോദരങ്ങളും പിതാവും നൂറേക്കറിലേറെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു യു.ഡിഎഫ് സർക്കാരിന്റെ കാലത്ത് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു. മന്ത്രി എം.എം. മണിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവു കൂടിയാണ് ജോൺ ജേക്കബ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more