1 GBP = 103.14

ജോൺ ബോൾട്ടൻ അമേരിക്കയുടെ പുതിയ സുരക്ഷ ഉപദേഷ്​ടാവ്​

ജോൺ ബോൾട്ടൻ അമേരിക്കയുടെ പുതിയ സുരക്ഷ ഉപദേഷ്​ടാവ്​

വാഷിങ്​ടൺ: ദേശീയ സുരക്ഷ ഉപദേഷ്​ടാവിനെ മാറ്റി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. എച്ച്​.ആർ മക്​മാസ്​റ്ററെ മാറ്റി ജോൺ ബോൾട്ടനെയാണ് പകരം​ നിയമിച്ചിരിക്കുന്നത്​. മുൻ യു.എൻ അംബാസിഡറായിരുന്ന ബോൾട്ടൻ ബുഷ്​ ഭരണകാലത്ത്​ അമേരിക്കൻ പ്രത​ിരോധരംഗത്തും പ്രവർത്തിച്ചിരുന്നു. ട്വിറ്ററിലുടെയാണ്​ സുരക്ഷ ഉപദേഷ്​ടാവിനെ മാറ്റിയ വിവരം ട്രംപ്​ അറിയച്ചത്​.

മക്​മാസ്​റ്റർ മികച്ച രീതിയിലാണ്​ സുരക്ഷ ഉപദേഷ്​ടാവായി പ്രവർത്തിച്ചത്​. എല്ലാകാലത്തും അദ്ദേഹം ത​​​െൻറ സുഹൃത്തായിരിക്കുമെന്ന്​ പുതിയ സുരക്ഷ ​ഉപദേഷ്​ടാവിനെ തെരഞ്ഞെടുത്തതിന്​ ശേഷം ട്രംപ്​ ട്വീറ്റ്​ ചെയ്​തു. മക്​മാസ്​റ്ററെ മാറ്റാനുള്ള കാരണം ട്രംപ്​ വ്യക്​തമാക്കിയിട്ടില്ല.

സുരക്ഷ ഉപദേഷ്​ടാവായിതിന്​ ശേഷം ഫോക്​സ്​ ന്യൂസിന്​ നൽകിയ പ്രതികരണത്തിൽ ഉത്തരകൊറിയയെയും ഇറാനെയും രൂക്ഷമായാണ്​ ബോൾട്ടൻ വിമർശിച്ചത്​. ഇവർക്കെതിരെ നീങ്ങാൻ പ്രസിഡൻറിന്​ എല്ലാവിധ മാർഗങ്ങളും നിർദേശിക്കുക എന്നത്​ ത​​​െൻറ ജോലിയുടെ ഭാഗമാണെന്ന്​ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്​ച സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സനെയും ട്രംപ്​ മാറ്റിയിരുന്നു. സി.​െഎ.എ മുൻ ഡയറക്​ടർ മൈക്ക്​ പോംപിക്കാണ്​ പകരം ചുമതല നൽകിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more