1 GBP = 103.76

ഓസ്ട്രിയായിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ അടുത്തയാഴ്ച്ച അവസാനത്തോടെ മാഞ്ചെസ്റ്ററിൽ എത്തിക്കും

ഓസ്ട്രിയായിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ അടുത്തയാഴ്ച്ച അവസാനത്തോടെ മാഞ്ചെസ്റ്ററിൽ എത്തിക്കും

മാഞ്ചെസ്റ്റർ: കഴിഞ്ഞ വ്യാഴാഴ്ച ഓസ്ട്രിയയിലെ വിയന്നയിൽ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളികളായ പത്തൊൻപതു വയസുകാരൻ ജോയൽ , പതിനഞ്ചു വയസുകാരൻ ജേസൺ എന്നിവരുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച അവസാനത്തോടെ മാഞ്ചെസ്റ്ററിൽ എത്തിക്കാനാകും എന്ന് കുടുംബത്തോട് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു . തുടർന്ന്  സെപ്റ്റംബർ  എട്ടാം തീയതിയോടെ സംസ്കാര ശുശ്രൂഷകൾ നടത്താൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത് .

വിയന്നയിലെ ബന്ധുക്കളെ  സന്ദർശിക്കാനും അവധി ആഘോഷിക്കാൻ വേണ്ടിയുമാണ് അടുത്ത ബന്ധുക്കളായ രണ്ടു കുടുംബങ്ങൾ  രണ്ടാഴ്ച മുൻപ് ബോൾട്ടണിൽ നിന്നും വിയന്നയിലേക്കു പോയത് . .ബോൾട്ടണിലെ റോയൽ ആശുപത്രിയിലെ നേഴ്സ് മാരായ സൂന്റെയും , സുബിയുടെയും മക്കളാണ് അപകടത്തിൽ മരിച്ച ജോയേലും , ജേസനും , വിയന്നയിലെ ഡാന്യുബ്  നദിയിൽ സ്പീഡ് ബോട്ടിൽ യാത്ര നടത്തികൊണ്ടിരിക്കുന്നതിനിടയിൽ നദിയിൽ നീന്താൻ ഇറങ്ങിയതാണ് അപകടം വരുത്തി വച്ചതു എന്നാണ് കരുതപ്പെടുന്നത്.ഒരാൾ നീന്താൻ ഇറങ്ങി അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് രണ്ടാമത്തെ ആളും അപകടത്തിൽ പെടാൻ കാരണമായത് എന്നാണ് കരുതപ്പെടുന്നത് . ഓസ്ട്രിയൻ പോലീസും , മുങ്ങൽ വിദ ഗ്ധരും മണിക്കൂറുകൾ നടത്തിയ തിരച്ചിലുകൾക്കു ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

ചെങ്ങന്നൂർ സ്വദേശിയായ അനിയന്കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബു ആണ് ജേസന്റെ പിതാവ് . ഇക്കഴിഞ്ഞ ജി സി എസ ഇ പരീക്ഷയിൽ ജേസൺ നല്ല നിലയിൽ പാസായി എന്ന സന്തോഷം അറിഞ്ഞു കൊണ്ടാണ് ഇരു കുടുംബങ്ങളും വിയന്നയിലേക്കു യാത്ര പോയത് . അപ്രതീക്ഷിതമായി സംഭവിച്ച ഈദുരന്ത വാർത്ത ഇനിയും വിശ്വസിക്കാനാവാത്ത നിലയിൽ ആണ് ബോൾട്ടണിലെ മലയാളി കുടുംബങ്ങൾ . മരണ വാർത്ത അറിഞ്ഞ ഉടൻ  തന്നെ ഇവരുടെ കുടുംബ സുഹൃത്തുക്കളിൽ ചിലർ വിയന്നെയിലേക്കു പോയിരുന്നു . സംസ്കാര ശുശ്രൂഷ കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more