1 GBP = 104.17

വിഥിൻഷോ സീറോ മലബാർ ഇടവക ട്രസ്റ്റി ജോബി തോമസിൻ്റെ മാതാവ് ത്രേസിയാമ്മ തോമസ് നിര്യാതയായി….

വിഥിൻഷോ സീറോ മലബാർ ഇടവക ട്രസ്റ്റി ജോബി തോമസിൻ്റെ മാതാവ് ത്രേസിയാമ്മ തോമസ് നിര്യാതയായി….

വിഥിൻഷോ:- മാഞ്ചസ്റ്റർ സീറോ മലബാർ മിഷൻ വിഥിൻഷോ ഇടവക ട്രസ്റ്റി ജോബി തോമസിൻ്റെ മാതാവ് പുളിങ്കുന്ന് വെമ്പാടംന്തറ പരേതനായ തോമസ് തോമസിൻ്റെ ഭാര്യയുമായ ത്രേസ്യാമ്മ തോമസ് (85) ഇന്നലെ രാവിലെ 7.30 ന് അന്ത്യകൂദാശകളെല്ലാം സുബോധത്തോടെ സ്വീകരിച്ച് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത ആലപ്പുഴ പൂന്തോപ്പ് പടിഞ്ഞാറേ വീട്ടിലെ കുടുംബാംഗമാണ്. മക്കൾ:- മോളിമ്മ, ജോയിച്ചൻ, സണ്ണിച്ചൻ (ഫാ.ജോർജ് വെമ്പാടംന്തറ സി.എം.ഐ, ജർമ്മനി), ചാക്കോച്ചൻ, ജോസി (അബുദാബി), സിബി, ജോബി(യുകെ), ജോജി, മീറ.മരുമക്കൾ:- പാപ്പച്ചൻ (റിട്ട. വില്ലേജ് ഓഫീസർ), റെജി, ബിന്ദു, ജൂലി(അബുദാബി), ജീന, ഡില്ല ജോബി(യുകെ), മഞ്ജു, സിബി (ചാർട്ടേർഡ് അക്കൗൻ്റ്).

മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ പ്രക്ഷേപണം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


സംസ്കാരം ഇന്ന് ശനിയാഴ്ച (15/08/20) 11 മണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് പുളിംങ്കുന്ന് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തുന്നതാണ്.


പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ എം.എം. സി.എ പ്രസിഡൻ്റ് ബിജു. പി.മാണി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ജോബിയുടെ മാതാവിൻ്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more