1 GBP = 103.87
breaking news

താനൂരിൽ അപകട സാധ്യത ഒഴിവായി; പെട്രോൾ ടാങ്കറിന്റെ ചോർച്ച അടച്ചു

താനൂരിൽ അപകട സാധ്യത ഒഴിവായി; പെട്രോൾ ടാങ്കറിന്റെ ചോർച്ച അടച്ചു

താനൂരിൽ അപകടത്തിൽപ്പെട്ട പെട്രോൾ ടാങ്കർ ലോറിയുടെ ചോർച്ച അടച്ചു. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന നടപടി പുരോഗിക്കുകയാണ്. പൊലീസും ഫയർയൂണിറ്റും സ്ഥലത്തുണ്ട്. അപകട സാധ്യത ഒഴിവായതായി പൊലീസ് അറിയിച്ചു.

താനൂർ നഗരത്തിൽവച്ചാണ് ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡിൽ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഫയർഎഞ്ചിനുകൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രദേശത്തെ മുഴുവൻ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പരിസങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിലെ കടകളെല്ലാം തന്നെ അടച്ചു. ഗതാഗതം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more