1 GBP = 103.73
breaking news

ബെൽഫാസ്റ്റിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് അങ്കമാലി സ്വദേശി ജോബി തോമസ്

ബെൽഫാസ്റ്റിൽ മലയാളി മരണമടഞ്ഞു; മരണമടഞ്ഞത് അങ്കമാലി സ്വദേശി ജോബി തോമസ്

​ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ മലയാളി മരണമടഞ്ഞു. ആന്‍ട്രിമിലെ 42 ഫെറാര്‍ഡ് മീഡോവ്സിലെ ജോബി തോമസ് ആണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. 46 കാരനായ ജോബി തോമസിന്റെ ആകസ്മിക വിയോഗം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോർട്ട്.

ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതിരുന്ന ജോബി ഇന്നലെ വൈകിട്ട് ആറു മണി വരെ കുടുംബാംഗങ്ങളുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ഭാര്യ റിനി നൈറ്റ് ഡ്യൂട്ടി പോകുവാന്‍ യാത്ര പറയാന്‍ ബെഡ്‌റൂമില്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിൽ കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വരുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

നാട്ടില്‍ അങ്കമാലി മുക്കന്നൂര്‍ സ്വദേശിയായ ജോബി മാടശ്ശേരി കുടുംബാംഗമാണ്. ഭാര്യ റിനി ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. എ ലെവല്‍ വിദ്യാര്‍ഥിനി അനില, പ്രൈമറി പി 6 വിദ്യാര്‍ഥിനി ജോവിറ്റ എന്നിവരാണ് മക്കള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

ജോബി തോമസിന്റെ നിര്യാണത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ വേർപാടിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more