1 GBP = 103.12

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; മരണമടഞ്ഞത് ഓക്സ്ഫോർഡ് മലയാളികളുടെ പ്രിയങ്കരനായ ജോബി എൽദോ

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; മരണമടഞ്ഞത് ഓക്സ്ഫോർഡ് മലയാളികളുടെ പ്രിയങ്കരനായ ജോബി എൽദോ

ഓക്സ്ഫോർഡ്: യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു. എറണാകുളം സ്വദേശി ജോബി എല്‍ദോയാണ് മരിച്ചത്. 49 വയസായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണ കാരണം. എറണാകുളം കോതമംഗലം ആയക്കാട് സ്വദേശിയാണ്.

മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രായമായ പിതാവിന് സംരക്ഷണം നല്‍കാന്‍ രണ്ടുവര്‍ഷത്തോളമായി ജോബി നാട്ടിലായിരുന്നു എന്നാണ് ഓക്‌സ്‌ഫോര്‍ഡിലെ സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. എപ്പോഴും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ജോബിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ കുടുംബത്തിനും ഓക്‌സ്ഫോര്‍ഡ് മലയാളികള്‍ക്കും വേദനയായി. ഭാര്യ മറിയാമ്മ ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. മകന്‍ ജിബിന്‍ ഫാര്‍മസി കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി.

സംസ്കാരം ഇന്ന് നടന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ ആയിരുന്നു സംസ്‌കാരം. ജോബി എല്‍ദോയുടെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ദുഖാർത്തരായ കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more