1 GBP = 103.12

ഫർലോഗ് സ്കീമിന് പകരമായി ജോബ് സപ്പോർട്ട് സ്‌കീം; പദ്ധതി പ്രഖ്യാപിച്ച് ചാൻസലർ റിഷി സുനക്

ഫർലോഗ് സ്കീമിന് പകരമായി ജോബ് സപ്പോർട്ട് സ്‌കീം; പദ്ധതി പ്രഖ്യാപിച്ച് ചാൻസലർ റിഷി സുനക്

ലണ്ടൻ: കൊറോണ വൈറസ് കാരണം മുഴുവൻ സമയവും ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത തൊഴിലാളികളുടെ വേതനം സർക്കാരും സ്ഥാപനങ്ങളും തുടരും. ഫർലോഫ് സ്കീമിന് പകരമുള്ള ജോബ് സപ്പോർട്ട് സ്കീമിൽ തൊഴിലാളികൾക്ക് അവരുടെ സാധാരണ ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ആറുമാസത്തേക്ക് ലഭിക്കും. ഇതോടെ അടുത്ത മാസം അവസാനിക്കുന്ന ഫർലോഗ് സ്കീമിന് ശേഷം വൻ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് പരിഹരിക്കുന്നതിന് സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചതിനുശേഷം കൂട്ടത്തോടെയുള്ള തൊഴിൽ വെട്ടിക്കുറവ് തടയാനാണ് ഇത് ലക്ഷ്യമിടുന്നത്. വിശാലമായ ശീതകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമാണിതെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം മൂന്ന് ദശലക്ഷം തൊഴിലാളികൾ, അല്ലെങ്കിൽ യുകെയുടെ 12% തൊഴിലാളികൾ ഭാഗികമായോ പൂർണ്ണമായതോ ആയ അവധിയിലാണ്. നിലവിലെ ഫർലോഗ് പദ്ധതി ഒക്ടോബർ 31 ന് അവസാനിക്കും. കൊറോണ വൈറസ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ നികുതി വർദ്ധനവ് ആവശ്യമാണെന്ന് റിഷി സുനക് സൂചന നൽകി. ഹൗസ് ഓഫ് കോമൺസിൽ തന്റെ വിന്റർ ഇക്കണോമി പ്ലാൻ പ്രഖ്യാപിച്ചു.

മൾട്ടി-ബില്യൺ പൗണ്ട്പി ന്തുണ പാക്കേജിൽ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകൾക്കുള്ള കൂടുതൽ വാറ്റ് വെട്ടിക്കുറവുകൾ, തകർച്ച നേരിടുന്ന ബിസിനസുകൾക്കായി അടിയന്തര വായ്പ പദ്ധതികളുടെ വിപുലീകരണം എന്നിവയും ഉൾപ്പെടുന്നു. സാമ്പത്തിക ഗവേഷണ കമ്പനിയായ ക്യാപിറ്റൽ ഇക്കണോമിക്സ്, സുനാക്കിന്റെ പുതിയ ബിസിനസ് ബെയ്‌ൽ ഔട്ടിന് 5 ബില്യൺ പൗണ്ട് ചിലവാകുമെന്ന് കണക്കാക്കി, ഇതോടെ സർക്കാറിന്റെ കോവിഡ് -19 പിന്തുണയുടെ മൊത്തം ചെലവ് ഏകദേശം 200 ബില്യൺ പൗണ്ടായി മാറും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more