1 GBP = 103.81

ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ഇടതു സഖ്യത്തിന്

ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ഇടതു സഖ്യത്തിന്

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതുസഖ്യം.

കേന്ദ്ര പാനലിലെ നാലു സീറ്റുകളിലും ഇടത് ഐക്യ സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എ.ബി.വി.പി എല്ലാ സീറ്റിലും രണ്ടാം സ്ഥാനത്തെത്തി.

ജെഎന്‍യു വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി എന്‍. സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവര്‍ ജയിച്ചു. എല്ലാവരും ഇടതുസംഖ്യത്തിന്റെ പേരിലാണ് മത്സരിച്ചത്.

എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ആകെ 5185 വോട്ടുകൾ

പ്രസിഡന്റ്
എൻ സായിബാലാജി- 2151
ലളിത് പാണ്ഡേ (എബിവിപി)- 972
ഭൂരിപക്ഷം- 1179

വൈസ് പ്രസിഡന്റ്
സരിക ചൗധരി- 2592
ഗീത ശ്രീ (എബിവിപി)- 1013
ഭൂരിപക്ഷം 1579

ജനറൽ സെക്രട്ടറി

‌ഐജാസ് അഹമ്മദ് റാതർ- 2426
ഗണേഷ് (എബിവിപി)- 1235
ഭൂരിപക്ഷം 1193

ജോയിന്റ് സെക്രട്ടറി
അമുത ജയദീപ് – 2047
വെങ്കട്ട് ചൗബേ – 1290
ഭൂരിപക്ഷം 757

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more