1 GBP = 104.27
breaking news

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുക. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ബന്ധുക്കളും നാട്ടുകാരും സമരത്തില്‍ പങ്കുചേരും.

ജിഷ്ണുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ പ്രവീണ്‍, വിപിന്‍, പി ആര്‍ ഓ സജിത് എന്നിവരെ അറസ്‌റ് ചെയ്യാന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും കൂടുതല്‍ നടപടിയൊന്നുമുണ്ടായില്ല. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളാണ് അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more