1 GBP = 103.94

ജിഷയുടെ കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി കുടുംബത്തില്‍ സംഘര്‍ഷം; സംഘര്‍ഷം തടയാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥക്ക് പരിക്ക്

ജിഷയുടെ കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി കുടുംബത്തില്‍ സംഘര്‍ഷം; സംഘര്‍ഷം തടയാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥക്ക് പരിക്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കുടുംബത്തിന് ലഭിച്ച ആനുകൂല്യത്തെച്ചൊല്ലി വഴക്ക്. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിലാണ് വാക്തര്‍ക്കം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നിന്നായി ലഭിച്ച പണത്തെച്ചൊല്ലിയായിരുന്നു അമ്മയും മകളും വഴക്കിട്ടത്. രാജേശ്വരിയെ കസേരയെടുത്ത് ദീപ അടിക്കാന്‍ ചെല്ലുന്നത് കണ്ട് തടയാന്‍ ശ്രമിച്ച കോതമംഗലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. പുറത്ത് അടികൊണ്ട ഇവരെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആനുകൂല്യങ്ങളെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മില്‍ മുന്‍പ് പല തവണയും വഴക്ക് ഉണ്ടായിട്ടുണ്ട്. ജിഷയുടെ പിതാവ് പാപ്പുവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജിഷയ്ക്ക് ലഭിച്ച ആനുകൂല്യത്തില്‍ തനിയ്ക്കും അവകാശമുണ്ടെന്നായിരുന്നു പാപ്പു പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more