1 GBP = 103.96

അതിര്‍ത്തിയില്‍ ശക്തി തെളിയിച്ച് സൈന്യത്തിന്റെ അഭ്യാസപ്രകടനം; പാകിസ്ഥാനുള്ള മുന്നറിയിപ്പെന്ന് വിദഗ്ദര്‍

അതിര്‍ത്തിയില്‍ ശക്തി തെളിയിച്ച് സൈന്യത്തിന്റെ അഭ്യാസപ്രകടനം; പാകിസ്ഥാനുള്ള മുന്നറിയിപ്പെന്ന് വിദഗ്ദര്‍

ജയ്പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ അതിര്‍ത്തിയോട് ചേര്‍ന്ന് താര്‍ മരുഭൂമിയില്‍ വന്‍ സൈനിക അഭ്യാസം നടത്തി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി തെളിയിക്കുന്ന ‘താര്‍ ശക്തി’ എന്ന അഭ്യാസ പ്രകടനത്തില്‍ 20,000 സൈനികരും നിരവധി ടാങ്കറുകളും അത്യാധുനിക നിരീക്ഷണ സെന്‍സറുകളും അണിനിരന്നു.

അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനമുണ്ടാക്കുന്ന പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ് സൈന്യത്തിന്റെ അഭ്യാസപ്രകടനം. ഒരുമാസം നീണ്ട പരിശീലന പരിപാടിയുടെ അവസാന ഘട്ടമായാണ് വന്‍ ശക്തിപ്രകടനം നടന്നത്. അതീവ ചൂടിലും മരുഭൂമിയിലെ ദുഷ്‌കര കാലാവസ്ഥയിലും കര്‍മ്മനിരതരാകാനുള്ള കഠിന പരിശീലനമാണ് സേനയ്ക്കു നല്‍കിയത്.

പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാ മേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ പറഞ്ഞു. ചേതക് കോര്‍പ്‌സ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ സൈനികരുടെയും യുദ്ധ സാമഗ്രികളുടെയും ശേഷി വിലയിരുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more