1 GBP = 103.80

ലെസ്റ്ററിലെ ജിനു ജോണിൻ്റെ മാതാവ് നിര്യാതയായി…

ലെസ്റ്ററിലെ ജിനു ജോണിൻ്റെ മാതാവ് നിര്യാതയായി…

ലെസ്റ്റർ കേരള കമ്യൂണിറ്റിയംഗം ജിനു ജോണിൻ്റെ  മാതാവും അരീക്കത്തറ നടുവിലേത്ത് ആര്യഭാരതി ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എൻ.എസ് ജോണിൻ്റെ ഭാര്യയുമായ ഗ്രേസി ജോൺ നിര്യാതയായി. പരേത പുത്തൻപീടിക വാഴേതിൽ കുടുംബാംഗമാണ്. മക്കൾ ജിന്നു ജോൺ (ലെസ്റ്റർ), ജിതി ജോൺ, ജിബു ജോൺ. മരുമക്കൾ ബെറ്റിമോൾ, ഷിബു അലക്സ്, ജോക്കിൻസ്. 

സംസ്കാര ശുശ്രൂഷകൾ ഇന്ന് (ശനി) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് അഭിവന്ദ്യ ശാമുവേൽ മാർ ഐറേനിയോസ് പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ മാത്തൂർ സെൻ്റ്.ജോർജ് കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ജിനുവിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, , യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, എൽ കെ സി പ്രസിഡൻ്റ് ജോസ് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more