1 GBP = 105.19
breaking news

ബി.സി.എം.സി മുൻ പ്രസിഡൻറും, സെൻ്റ് ബെനഡിക്ട് ട്രസ്റ്റിയുമായ ജിമ്മി മൂലകുന്നത്തിൻ്റെ ഭാര്യാപിതാവ് ജോസഫ് സ്കറിയ(81) നാട്ടിൽ നിര്യാതനായി…

ബി.സി.എം.സി മുൻ പ്രസിഡൻറും, സെൻ്റ് ബെനഡിക്ട് ട്രസ്റ്റിയുമായ ജിമ്മി മൂലകുന്നത്തിൻ്റെ ഭാര്യാപിതാവ് ജോസഫ് സ്കറിയ(81) നാട്ടിൽ നിര്യാതനായി…

ബെർമിംങ്ഹാം:- ബി.സി.എം.സി മുൻ പ്രസിഡൻറും, സെൻ്റ് ബെനഡിക്ട് ഇടവക ട്രസ്റ്റിയുമായ ജിമ്മി മൂലകുന്നത്തിൻ്റെ ഭാര്യാപിതാവ് ജോസഫ് സ്കറിയ (81) നാട്ടിൽ നിര്യാതനായി. ചങ്ങനാശ്ശേരി തോട്ടക്കാട് കയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ റോസമ്മ സ്കറിയ പാമ്പാടി പാലക്കുന്നേലായ പ്ലാത്താനത്ത് കുടുംബാംഗമാണ്. മക്കൾ അനു ജിമ്മി (യുകെ), ബിനു  (പുന്നവേലി), സുനു (ബാംഗ്ലൂർ), സുജ (യു എസ് എ), സുമ (സൗദി), ജോസ്ന ( യു എസ് എ). മരുമക്കൾ ജിമ്മി മൂലക്കുന്നം, രാമങ്കരി (യു കെ), സോണി ഇടത്തിനകം (ദുബൈ), രാജേഷ് ഇടത്തിനകം (ബാംഗ്ലൂർ), ടോം കൊടുംപാടം (യു എസ് എ), സാജു കുറ്റിക്കൽ (സൗദി), അജോഷ് മoത്തിപ്പറമ്പിൽ (യു എസ് എ).സംസ്കാരം പിന്നീട്.

ജിമ്മി മൂലകുന്നത്തിൻ്റെ ഭാര്യാപിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, വൈസ് പ്രസിഡൻ്റുമാരായ അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ  സുജു ജോസഫ്, ദേശീയ സമിതിയംഗം സന്തോഷ് തോമസ്, യുക്മ മിഡ്ലാൻഡ്സ്  റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, ബി സി എം സി പ്രസിഡൻ്റ് ജെസ്സിൻ ജോൺ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം   വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more