1 GBP = 104.22
breaking news

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ്റെ ആദ്യകാല സംഘാടകരിലൊരാളായ ജിമ്മി ജോസഫ് (54) നിര്യാതനായി… ദു:ഖത്തോടെ സ്റ്റോക്ക് മലയാളികൾ….

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസോസിയേഷൻ്റെ ആദ്യകാല സംഘാടകരിലൊരാളായ ജിമ്മി ജോസഫ് (54) നിര്യാതനായി… ദു:ഖത്തോടെ സ്റ്റോക്ക് മലയാളികൾ….

സ്റ്റോക്ക് ഓൺ ട്രെന്റിലെ ആദ്യകാല മലയാളിയും
സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ്റെ (SMA) സംഘാടകരിലൊരാളുമായ പാലാ രാമപുരം സ്വദേശി മുണ്ടക്കൽ ജിമ്മി ജോസഫ് (54) നിര്യാതനായി. ഡയബറ്റിക് രോഗിയായിരുന്നു എന്നതൊഴിച്ചാൽ മറ്റ് കാര്യമായ അസുഖങ്ങൾ ഒന്നുമില്ലായിരുന്നു ജിമ്മിക്ക്. ഭാര്യ ബിജീത്ത് ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ ഭർത്താവിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് ഉടനെ തന്നെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ  എത്തിക്കുകയായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.  

ജിമ്മി ജോസഫിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ മുൻ പ്രസിഡൻറ് മാമ്മൻ ഫിലിപ്പ്, SMA പ്രസിഡൻറ് കെ.പി വിജി, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, ദേശീയ സമിതിയംഗം സന്തോഷ് തോമസ് തുടങ്ങിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ  ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും  പങ്കുചേരുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more