1 GBP =
breaking news

ജിമിക്കി കമ്മല്‍ നമ്മുടെ സ്വന്തം പാട്ടാണ് മക്കളേ: ഷാന്‍ റഹ്മാന്‍

ജിമിക്കി കമ്മല്‍ നമ്മുടെ സ്വന്തം പാട്ടാണ് മക്കളേ: ഷാന്‍ റഹ്മാന്‍

മോഹന്‍ലാല്‍ നായകനായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലെ എന്റെമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ആ ഗാനത്തിനൊപ്പം ചുവട് വയ്ക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാന്‍ റഹ്മാന്‍ വിശദീകരണം നല്‍കിയത്.

പോസ്റ്റ് ഇങ്ങനെ:
ജിമിക്കി കമ്മല്‍ ഗാനം മോഷണമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പൊതുവെ താന്‍ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിനെതിരെ വന്ന വിമര്‍ശനത്തിനെതിരെ നിശബ്ദമായിരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്.എമ്മിന്റെ ഗുജറാത്ത് വിഭാഗം ജിമിക്കി കമ്മല്‍ ഗാനത്തിന്റെ പ്രചരണത്തിനായി തയ്യാറാക്കിയ വീഡിയോ ആണിത്. വീഡിയോയില്‍ റെഡ് എഫ്.എമ്മിന്റെ ലോഗോ ഉണ്ടെന്നും കൊട്ടടാ… അങ്ങനെ എന്ന തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും

Post Your Comments Here ( Click here for malayalam )

Press Esc to close
show more