1 GBP = 103.61
breaking news

പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി ജിജോ അരയത്തിൻ്റെ മാതാവ് നിര്യാതയായി;സംസ്കാരം ശനിയാഴ്ച (7-11-20) വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ….

പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി ജിജോ അരയത്തിൻ്റെ മാതാവ് നിര്യാതയായി;സംസ്കാരം ശനിയാഴ്ച (7-11-20) വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ….

പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി, കെ.എസ്.സി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബർജസ് ഹിൽ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകൻ, മുൻ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി, തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിരുന്ന  ജിജോ  അരയത്തിൻ്റെ മാതാവ് അരയത്ത് കുര്യാക്കോസിൻ്റെ ഭാര്യ ത്രേസ്യാമ്മ  കുര്യാക്കോസ് നാട്ടിൽ നിര്യാതയായി.  പരേത മുട്ടുച്ചിറ പുല്ലൻകുന്നേൽ കുടുംബാംഗമാണ് .മക്കൾ – ജയ , ജെയ്സി (സട്ടൻ – യുകെ), ജിജി ( ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ  വൈക്കം , ജിജോ അരയത്ത് ( യുകെ ) മരുമക്കൾ – ബെന്നി കല്ലിരിക്കുംകാലായിൽ ഇരവിമംഗലം, സൈജു നങ്യാലിൽ വയലാ (സട്ടൻ, യുകെ), ജിമ്മി കുഴിപ്പള്ളിൽ വല്ലകം  (മുൻസിഫ് കോടതി ഏറ്റുമാനൂർ ), നിഷാ പുളിക്കകുന്നേൽ ഷിമോഗ. പരേതക്ക് മാനന്തവാടി രൂപതാ പയംപ്പള്ളി ഫൊറോനാ വികാരി റവ . ഫാദർ ജോയ്‌ പുല്ലൻകുന്നേൽ അടയ്ക്കം 9 സഹോദരങ്ങളുണ്ട്.


 മൃത സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച്ച (7 /11 / 2020) രാവിലെ 10 മണിക്ക് വസതിയിൽ ആരംഭിച്ച് തുടർന്ന് വാലാച്ചിറ സെന്റ് സെബാസ്ററ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്.

ജിജോ അരയത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, തോമസ് ചാഴികാടൻ എംപി, എം എൽ എമാരായ റോഷി അഗസ്റ്റിൻ, പ്രൊഫ.എൻ ജയരാജ്, യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് , വൈസ് പ്രസിഡണ്ട് എബി സെബാസ്റ്റ്യൻ, ട്രഷറർ അനീഷ് ജോൺ, സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡൻറ് ആൻ്റണി എബ്രഹാം, പ്രവാസി കേരള കോൺഗ്രസ് യുകെ ഘടകം ഭാരവാഹികളായ ഷൈമോൻ തോട്ടുങ്കൽ, ടോമിച്ചൻ കൊഴുവനാൾ, സി എ ജോസഫ് , മാനുവൽ മാത്യു, ജോർജ്കുട്ടി എണ്ണ പ്ലാശേരിൽ , ജിജി വരിക്കാശ്ശേരി, ബെന്നി അമ്പാട്ട്, ഡാന്റോ പോൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മാതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more