1 GBP = 103.69

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജോയിൻ്റ് ട്രഷറർ ജിജി മാത്യുവിൻ്റെ പിതാവ് ജോസഫ് മാത്യു നിര്യാതനായി….

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജോയിൻ്റ് ട്രഷറർ ജിജി മാത്യുവിൻ്റെ പിതാവ് ജോസഫ് മാത്യു നിര്യാതനായി….
ബാൻബറി:- യുക്മ സൗത്ത് വെസ്റ്റ് റീജിയൻ്റെ ജോയിൻ്റ് ട്രഷററും IMA ബാൻബറി മുൻ പ്രസിഡൻ്റുമായ ജിജി മാത്യുവിൻ്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ചൊറിയംതടത്തിൽ ജോസഫ് മാത്യു (84) ഇന്ന് വൈകുന്നേരം നാട്ടിൽ നിര്യാതനായി. ഭാര്യ പാലാ രാമപുരം വള്ളോങ്കോട്ട് ഏലിയാമ്മ മാത്യു (റിട്ട. ടീച്ചർ, St. L.T. G.H. S വാഴക്കുളം) മക്കൾ – റെജി മാത്യു (ഡ്രഗ് ഹൗസ്, വാഴക്കുളം), ജിജി മാത്യു (യുകെ), ജിലു മാത്യു  (മുരിങ്ങൂർ, ചാലക്കുടി), മരുമക്കൾ – കോതമംഗലം പിട്ടാപ്പിള്ളിൽ  റാണി റെജി (ടീച്ചർ, ഗവ. യു പി സ്കൂൾ, അരീക്കുഴ), തൊടുപുഴ പള്ളിക്കമ്യാലിൽ  ജെയിസി ജിജി (യുകെ), ചാലക്കുടി മുരിങ്ങൂർ നായത്തോടൻ തങ്കച്ചൻ മാത്യു (എഞ്ചിനീയർ, സിംഗപ്പൂർ)
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് വാഴക്കുളം സെൻ്റ്.ജോർജ് ഫൊറോനാ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തുന്നതാണ്. ലോക്ഡൗൺ കാലമായതിനാൽ സർക്കാർ നിർദ്ദേശകൾക്കനുസരിച്ചായിരിക്കും ശുശ്രൂഷകൾ നടക്കുക.
ജിജി മാത്യുവിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി  സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാം‌ഗങ്ങളുടെ  വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

ദേവാലയത്തിൻ്റെ വിലാസം:-

ST. GEORGE’S FORANE CHURCH,
VAZHAKULAM, MUVATTUPUZHA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more