1 GBP = 103.38

ലൂട്ടനിൽ മൈലപ്ര സ്വദേശി മരണമടഞ്ഞു; വിട പറഞ്ഞത് ലൂട്ടൻ മലയാളികളുടെ പ്രിയങ്കരനായ ജിജി മാത്യൂസ്

ലൂട്ടനിൽ മൈലപ്ര സ്വദേശി മരണമടഞ്ഞു; വിട പറഞ്ഞത് ലൂട്ടൻ മലയാളികളുടെ പ്രിയങ്കരനായ ജിജി മാത്യൂസ്

ലൂട്ടൻ: യുകെ മലയാളികൾക്ക് മുന്നിൽ ഇന്നത്തെ പകലെത്തിയത് വീണ്ടുമൊരു മരണവർത്തയുമായി. ലൂട്ടനിൽ താമസമാക്കിയ ജിജി മാത്യൂസിന്റെ വേർപാട് വിശ്വസിക്കാനാവാതെയാണ് യുകെ മലയാളികൾ. മൈലപ്ര മുഞ്ഞനാട്ട് കുടുംബാംഗമാണ് 56കാരനായ ജിജി മാത്യൂസ്. രാത്രി ഒരു മണിയോടെ അസ്വസ്ഥ തോന്നിയ ജിജി വെള്ളം കുടിക്കാനായിട്ടാണ് മുകളിൽ നിന്നും അടുക്കളയിൽ എത്തുന്നത്. എണീറ്റുപോകുന്നത് ശ്രദ്ധിച്ച ഭാര്യ താഴെയെത്തിയപ്പോൾ ആണ് മുകളിലേക്ക് കയറാനാകാതെ വീണുകിടക്കുന്ന ഭർത്താവിനെ കാണുന്നത്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.

എൻഎച്ച്എസിൽ ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ നൽകി. ഇതിനിടയിൽ തന്നെ ആംബുലൻസ് ടീമും സ്ഥലത്തെത്തി. ഉടനടി ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. നാട്ടിൽ പത്തനംതിട്ടയിലെ മൈലപ്ര സ്വദേശിയാണ് ജിജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതനായ ജിജി മാത്യൂസ്.

യുകെ മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ ജിജി മാത്യൂസ് യുക്മയുടെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടൻ മലയാളി അസ്സോസിയേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. ഗ്ലോസ്റ്ററില്‍ ഈ അടുത്ത് നടന്ന രണ്ട് കാർ അപകടങ്ങളിൽ പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനും മറ്റുമായി മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന ജിജിയുടെ പ്രവർത്തനങ്ങൾ വിസ്മരിക്കാനാവാത്തതാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത ജിജിയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഏവരും.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്.

ജിജി മാത്യൂസിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജെയ്‌സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ലൂട്ടൻ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more