1 GBP = 103.70

സിറിയയിൽ തടവിലായ ബ്രിട്ടീഷ് ജിഹാദി ജാക്കിനെയും മറ്റ് 22 പേരെയും നാട്ടിലെത്തിക്കാൻ കാനഡ

സിറിയയിൽ തടവിലായ ബ്രിട്ടീഷ് ജിഹാദി ജാക്കിനെയും മറ്റ് 22 പേരെയും നാട്ടിലെത്തിക്കാൻ കാനഡ

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പുകളിൽ കഴിയുന്ന 23 കനേഡിയൻ പൗരന്മാരെ തിരിച്ചയക്കാൻ കാനഡ സർക്കാർ ആവശ്യപ്പെട്ടു ബ്രിട്ടനിൽ ജനിച്ച മുസ്ലീം മതം മാറിയ ജാക്ക് ലെറ്റ്സ് ഉൾപ്പെടെയാണ് തിരികെ അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

യുകെ, കനേഡിയൻ പൗരത്വമുള്ള ലെറ്റ്‌സ്, 2014ൽ ഓക്‌സ്‌ഫോർഡിലെ തന്റെ കുടുംബവീട് ഉപേക്ഷിച്ച് കൗമാരപ്രായത്തിൽ ഐഎസിൽ ചേരുന്നതിനായി സിറിയയിലെത്തിയിരുന്നു. ഐ എസിനൊപ്പം ചേർന്ന് തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട ഇയ്യാളെ പിന്നീട് സിറിയയിൽ തടവിലാക്കുകയായിരുന്നു. ഇസ്‌ലാമിസ്റ്റ് തീവ്രവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ ചേരാൻ താൻ ജയിലിൽ നിന്ന് മോചിതനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഇയ്യാൾ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

“ജിഹാദി ജാക്ക്” എന്നറിയപ്പെടുന്ന ലെറ്റ്സിന്റെ ബ്രിട്ടീഷ് പൗരത്വം 2019 ൽ ഹോം ഓഫീസ് റദ്ദ് ചെയ്തിരുന്നു. നിലവിൽ ഇയ്യാൾക്ക് കനേഡിയൻ പൗരത്വം മാത്രമാണുള്ളത്. വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ കഴിയുന്ന ആറ് സ്ത്രീകളെയും 13 കുട്ടികളെയും തിരിച്ചയക്കാൻ ഈ ആഴ്ച ആദ്യം ധാരണയിലെത്തിയിരുന്നു. എന്നാൽ അതിന് ശേഷം നാല് കനേഡിയൻ പുരുഷന്മാരെ സർക്കാർ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് കനേഡിയൻ ഫെഡറൽ കോടതി വെള്ളിയാഴ്ച വൈകി ഒരു വിധിയിൽ പറഞ്ഞു.

കാനഡയിലേക്ക് തിരികെയെത്തിക്കുന്നത് തടയുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുമെന്ന് വാദിച്ച തടവുകാരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയിൽ കൊണ്ടുവന്ന കേസിനെ തുടർന്നാണ് ഫെഡറൽ കോടതിയുടെ വിധി. ഫെഡറൽ കോടതി ജഡ്ജി ഹെൻറി ബ്രൗൺ, പുരുഷന്മാരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ആവശ്യപ്പെടാനും അവർക്ക് പാസ്‌പോർട്ടുകളോ അടിയന്തര യാത്രാ രേഖകളോ നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more