1 GBP = 103.12

ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ചൈന ജിബൂട്ടിയില്‍ സൈനിക താവളം തുറന്നു

ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ചൈന ജിബൂട്ടിയില്‍ സൈനിക താവളം തുറന്നു

ബെയ്ജിങ്: ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തി ജിബൂട്ടിയില്‍ ചൈന സൈനിക താവളം തുറന്നു. രാജ്യത്തിന് പുറത്തുള്ള ചൈനയുടെ ആദ്യത്തെ സൈനിക താവളമാണിത്. ജിബൂട്ടിലേക്കുള്ള സൈനികരുമായി യുദ്ധകപ്പല്‍ പുറപ്പെട്ടു.

ആഫ്രിക്കയോട് ചേര്‍ന്നുള്ള പ്രദേശമാണ് ജിബൂട്ടി. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ചൈനയ്ക്ക് സാധിക്കും. യു എന്‍ സമാധാന സേനക്ക് സഹായം നല്‍കാനും മേഖലയിലെ കടല്‍ കൊള്ളക്കാരുടെ ശല്യം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ചൈന വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യക്കെതിരായി വേണ്ടിവന്നാല്‍ സൈനിക നീക്കം നടത്താനാണ് ചൈന പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും സഖ്യ രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ ‘സ്ട്രിങ് ഓഫ് പേള്‍സ്’ പദ്ധതിയുടെ ഭാഗമാണ് പുതിയ സൈനിക താവളം. ഇതിന്റെ ഭാഗമായി ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന തുറമുഖങ്ങള്‍ നിര്‍മിക്കുന്നുണ്ട്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more