1 GBP = 103.76

മരണത്തിന്റെ കാലൊച്ച അവസാനിക്കുന്നില്ല; കൊവെൻട്രിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു

മരണത്തിന്റെ കാലൊച്ച അവസാനിക്കുന്നില്ല; കൊവെൻട്രിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു

കൊവെൻട്രി: മിഡ്‌ലാൻഡ്‌സ് റീജിയണിലെ പ്രദേശമായ കൊവെൻട്രിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്ന ജെറ്റ്സി ആന്റണിയാണ് (45) മരണമടഞ്ഞത്. ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ വീട്ടിലാണ് മരണം സംഭവിച്ചത്.

മൂഴൂർ സ്വദേശി പറംപോക്കത്ത് വീട്ടിൽ തോമസുകുട്ടി മണിയങ്ങാട്ടാണ് ഭർത്താവ്. മൂന്ന് കുട്ടികളുണ്ട്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

പരേതയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ്ജ്, കോവൻററി മലയാളി അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more