1 GBP = 104.17

ഫാ.സോജി ഓലിയ്ക്കൽ നയിക്കുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ…

ഫാ.സോജി  ഓലിയ്ക്കൽ നയിക്കുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ…
മാഞ്ചസ്റ്റർ:- സെഹിയോൻ യു കെ ഡയറക്ടറും,   പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ നാളെ പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റർ  ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടന്നു വരുന്ന നൈറ്റ് വിജിൽ  നാളെ  പതിനെട്ടാം തീയ്യതി വെള്ളിയാഴ്ച രാത്രി 9 മണി മുതൽ വെളുപ്പിനെ 2 മണി വരെ ആയിരിക്കും നടക്കുന്നത്.
നൈറ്റ് വിജിലിൽ ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധിപകരുന്ന ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും.
ലോംങ്സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തിൽ നടക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുത്ത്  ദൈവാനുഗ്രഹം ധാരാളമായി പ്രാപിക്കുവാൻ ജീസസ് യൂത്ത് ടീമംഗങ്ങൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
JOBY VARGHESE – O7825871317
JAlSON MECHERIL – O7915652674
ദേവാലയത്തിന്റെ വിലാസം:-
ST. JOSEPH CHURCH,
PORTLAND CRESCENT,
MANCHESTER,
M13 OBU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more