1 GBP = 103.69

ജസ്‌നയുടെ തിരോധാനം: ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നു

ജസ്‌നയുടെ തിരോധാനം: ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നു

പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായ സാഹചര്യത്തില്‍ പൊലീസ് ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കും. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്‍ പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സ്ഥാപിച്ച വിവരശേഖര പെട്ടികളില്‍ നിന്നും ലഭ്യമായ് വിവരങ്ങള്‍ അടക്കം സാധ്യമായ എല്ലാ അന്വേഷണവും നടത്തും. സംസ്ഥാനത്തിന് പുറത്ത് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംശയമുള്ള എല്ലാവരുടെയും വിളിച്ച് പുതിയതായി മെഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജെസ്‌നയുടെ ഫോണിലേക്ക് വിളിച്ച ആണ്‍ സുഹൃത്ത് അടക്കം എല്ലാവരിലേക്കും അന്വേഷണം എത്തും. ഒരു മേഖല മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായുള്ള വാര്‍ത്തയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ലഭ്യമായ എല്ലാ തെളിവുകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ജസ്‌നയെ കാണാതായ ശേഷം ഏതാനും ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയത്. ഇത് കുട്ടി മാസമുറ സമയത്ത് ഉപയോഗിച്ചിരുന്നതാണെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ ജെസ്ന അവസാനമായി മൊബൈല്‍ സന്ദേശം അയച്ചത് ആണ്‍സുഹൃത്തിനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍-ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

‘അയാം ഗോയിങ് ടുഡേ’ എന്നായിരുന്നു ജെസ്നയുടെ അവസാന സന്ദേശം. ഈ സന്ദേശം ലഭിച്ചിട്ടുള്ള ആണ്‍സുഹൃത്ത് ജെസ്നയുടെ വീടിനു സമീപമാണ് താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. 1000 ത്തോളം തവണ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചതായാണ് വിവരം. ഇതേത്തു
ടര്‍ന്ന് നിരവധി തവണ പൊലീസ് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചല്ല. ഈ സഹചര്യത്തില്‍ നുണപരിശോധനയ്ക്ക് വിധേയാനാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന് ഇയാളുടെ സമ്മതം ആവശ്യമാണ്. അതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more