1 GBP = 103.81

ജേഴ്സി സെന്റ് ഹീലിയർ അപകടം; മരണം മൂന്നായി; 12 പേരെ കാണാനില്ല; തിരച്ചിൽ തുടരുന്നു

ജേഴ്സി സെന്റ് ഹീലിയർ അപകടം; മരണം മൂന്നായി; 12 പേരെ കാണാനില്ല; തിരച്ചിൽ തുടരുന്നു

ജേഴ്‌സിയിലെ സെന്റ് ഹീലിയറിലെ ഫ്ലാറ്റിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഏകദേശം 12 പേരെ കാണാതായി, രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സെന്റ് ഹീലിയറിലെ ഫ്ലാറ്റ് ബ്ലോക്കിലെ തിരച്ചിൽ ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്ന് അധികൃതർ പറയുന്നു.

ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വലിയ സ്ഫോടനം നടന്നതായി പോലീസ് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അഗ്നിശമനസേനയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജേഴ്‌സിയുടെ ഗ്യാസ് വിതരണക്കാരായ ഐലൻഡ് എനർജി പറഞ്ഞു.
ഗ്യാസ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചത്തെ കോളിന് സ്‌ഫോടനത്തിന്റെ കാരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചീഫ് ഫയർ ഓഫിസർ അന്വേഷിക്കുകയാണ്.

പിയർ റോഡ്, പിയർ റോഡ് കാർ പാർക്ക്, സൗത്ത് ഹിൽ എന്നിവയുൾപ്പെടെ സെന്റ് ഹീലിയറിന്റെ ഒരു വലിയ പ്രദേശം സ്‌ഫോടനത്തിന് ശേഷം പോലീസ് വലയത്തിലാണ്. ദ്വീപിലെമ്പാടുമുള്ള ആളുകൾ വലിയ സ്‌ഫോടനം കേട്ടതായും വലിയ പുകപടലം കണ്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more