1 GBP = 103.38

ജേഴ്‌സി സെന്റ് ഹിലിയർ അപകടം; മരണം അഞ്ചായി; നാലുപേർക്കായി തിരച്ചിൽ തുടരുന്നു

ജേഴ്‌സി സെന്റ് ഹിലിയർ അപകടം; മരണം അഞ്ചായി; നാലുപേർക്കായി തിരച്ചിൽ തുടരുന്നു

ലണ്ടൻ: ജേഴ്‌സിയിലെ സെന്റ് ഹിലിയർ പ്രദേശത്ത് ഫ്‌ളാറ്റിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു, നാല് താമസക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ജേഴ്‌സി പോലീസ് അറിയിച്ചു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ദ്വീപ് നിവാസികളുടെ എണ്ണം ഇപ്പോൾ അഞ്ചാണെന്ന് പോലീസ് മേധാവി റോബിൻ സ്മിത്ത് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ നടന്ന സ്ഫോടനത്തിന് ശേഷവും നിരവധി താമസക്കാരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്‌ച രാത്രി 20.30ന് ശേഷം ഗ്യാസിന്റെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർ സർവീസ് ഫ്‌ളാറ്റുകളിൽ എത്തിയതായി സ്ഥിരീകരിച്ചു.

സ്ഫോടനത്തെത്തുടർന്ന് സൂക്ഷ്മവും കഠിനവുമായ തിരച്ചിൽ നടത്തി വരികയാണെന്നും കണാതായവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പോലീസ് പറയുന്നു. ദിവസങ്ങളും ആഴ്ചകളും തിരച്ചിലിനായി വേണ്ടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ മൂന്ന് നിലകളുള്ള ഹൗട്ട് ഡു മോണ്ട് റെസിഡൻഷ്യൽ ബ്ലോക്കിൽ നടന്ന സ്‌ഫോടനത്തിന് മുമ്പ് ഒമ്പത് താമസക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
എന്നിരുന്നാലും, സന്ദർശകരുടെ വിശദാംശങ്ങൾ അജ്ഞാതമായി തുടരുന്നു. വാതകച്ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ നാല്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more