1 GBP = 103.87

കവൻട്രിയിൽ രണ്ടര വയസുകാരി കാേവിഡ് ബാധിച്ച് മരണമടഞ്ഞു….

കവൻട്രിയിൽ രണ്ടര വയസുകാരി കാേവിഡ് ബാധിച്ച് മരണമടഞ്ഞു….

കവൻട്രി :- കോഴിക്കോട് പടത്തുകടവ് ഇളവക്കുന്നേൽ ജെയിംസിൻ്റേയും റിൻ്റോ ജെയിംസിൻ്റേയും ഇളയ മകൾ രണ്ടര വയസുകാരി കുഞ്ഞുമാലാഖ ജെർലിൻ ജെയിംസ് ആണ് ഏവരേയും ദു:ഖത്തിലാഴ്ത്തി ദൈവസന്നിധിയിലേക്ക് പറന്നകന്നത്. കുടുംബത്തിലെല്ലാവരും കോവിഡ് പോസറ്റീവായതിനെ തുടർന്ന് ജെർലിനെ ബർമിംങ്ങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അവിടെ എഗ് മോ മെഷീൻ്റെ സഹായത്തോടെയായിരുന്നു കുഞ്ഞിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.

മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് മാതാവ് റിൻ്റോ. ഗ്രേസ് ലിൻ (12), ജെറോൺ (8) എന്നിവർ സഹോദരങ്ങളാണ്. ജെയിംസിൻ്റെ സഹോദരി ടെസി ഭർത്താവ് ഡെറിക് എന്നിവർ ലൂട്ടണിൽ താമസക്കാരാണ്.

സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

കുഞ്ഞു മാലാഖ ജെർലിൻ്റെ  വേർപാടിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ,  യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, കവൻട്രി കേരള കമ്യൂണിറ്റി പ്രസിഡൻ്റ് ഷിൻസൺ മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുഞ്ഞിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more