1 GBP = 104.18

ജയസൂര്യയുടെ കാല്‍മുട്ടിന് പരിക്ക്; പ്രാര്‍ത്ഥനയോടെ കായിക ലോകം

ജയസൂര്യയുടെ കാല്‍മുട്ടിന് പരിക്ക്; പ്രാര്‍ത്ഥനയോടെ കായിക ലോകം

ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ആഘാതമായിരിക്കുകയാണ്. കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ജയസൂര്യ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഒട്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വാര്‍ത്തയാണ് താരത്തിന് സംഭവിച്ചിട്ടുള്ളത്. ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് ക്രച്ചസിന്റെ സഹായത്തോടെയാണ് നടക്കുന്നത്.

 

ജയസൂര്യ ഇപ്പോള്‍ മെല്‍ബണിലേക്ക് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോവുകയാണ്. പഴയ സ്ഥിതിയിലേക്ക് എത്താന്‍ കുറഞ്ഞത് ഒരു മാസം എങ്കിലും സര്‍ജറിക്ക് ശേഷം വേണം. അതുവരെ ജയസൂര്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും താരത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്.

ശ്രീലങ്കയ്ക്കായി 110 ടെസ്റ്റും 445 ഏകദിനവും കളിച്ചിട്ടുളള ജയസൂര്യ ടെസ്റ്റില്‍ 6973 റണ്‍സും ഏകദിനത്തില്‍ 13,430 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 1996ല്‍ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതില്‍ ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു. ഏകദിനത്തില്‍ 323 വിക്കറ്റും ടെസ്റ്റില്‍ 98 വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more