1 GBP = 99.79

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; മൂന്നുദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടാതെ അപ്പോളോ ആശുപത്രി

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; മൂന്നുദിവസമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടാതെ അപ്പോളോ ആശുപത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ജയലളിതയെ പരിശോധിക്കാനായി ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ അടിയന്തര ചികിത്സാ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ, എയിംസിലെ വിവിധ വകുപ്പ് മേധാവികളായ ഡോ. ജി.സി. ഖില്‍നാനി, ഡോ. നിതീഷ് നായക്, ഡോ. അഞ്ജന്‍ തൃകാ എന്നിവര്‍ വീണ്ടും ചെന്നൈയിലെത്തി. കഴിഞ്ഞയാഴ്ച നടന്ന ശ്വസനസഹായ ശസ്ത്രക്രിയക്കുശേഷമുള്ള തുടര്‍ചികിത്സ ഇവര്‍ ഇന്ന് തീരുമാനിക്കും.

അതേസമയം, ഡോ. റിച്ചാര്‍ഡിന്റെ യാത്രകളെക്കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടുന്നില്ല. അദ്ദേഹം മൂന്നു പ്രാവശ്യം ലണ്ടനില്‍ പോയി തിരിച്ചത്തെിയെന്നാണ് തമിഴകം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ആശുപത്രി അധികൃതര്‍ കഴിഞ്ഞ മൂന്നു ദിവസമായി മെഡിക്കല്‍ ബുള്ളറ്റിനും പുറത്തുവിട്ടിട്ടില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more