1 GBP = 103.14

ജയലളിത സംസാരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍

ജയലളിത സംസാരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പത്തുദിവസം കൂടിയെ ആശുപത്രിയില്‍ കഴിയേണ്ടി വരുകയുള്ളൂവെന്നും എഐഡിഎംകെ നേതാവ് പൊന്നയ്യന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിത സുഖം പ്രാപിച്ചു വരുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സ പൂര്‍ത്തിയായാല്‍ രണ്ടാഴ്ചകാലം വിശ്രമം ആവശ്യമായി വരും. ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലിനോട് തനിക്ക് നല്ലരീതിയിലുള്ള പരിചരണം നല്‍കിയതിന് ജയലളിത നന്ദി പറഞ്ഞതായും പൊന്നയ്യന്‍ വ്യക്തമാക്കി.

അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ഡോക്ടര്‍ റിച്ചാര്‍ഡ്‌സുമായി സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ നല്‍കുന്ന ചികിത്സയില്‍ നല്ല മാറ്റമാണ് കാണുന്നതെന്നും പൊന്നയ്യന്‍ പറഞ്ഞു.

ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായി. ഇതേ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃതൃമ ശ്വസന സംവിധാനം ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ ചികിത്സയിലൂടെ നല്ല മാറ്റമുണ്ടെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more