1 GBP = 103.68

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ടി.ടി.വി ദിനകരൻ

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ടി.ടി.വി ദിനകരൻ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ടി.ടി.വി ദിനകരൻ. ദിനകരൻപക്ഷ നേതാക്കളാണ് മാധ്യമപ്രവർത്തകർക്ക് വിഡിയോ നൽകിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിത ദ്രാവകം കഴിക്കുന്നത് വിഡിയോയിൽ കാണാം. ക്ഷീണിതയായ അവസ്ഥയിലാണ് ജയലളിതയുള്ളത്.

ആർ.കെ നഗർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചാണ് ആശുപത്രിയിലെ സ്വകാര്യ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയത് എന്ന് വ്യക്തമാണ്. ടി.ടി.വി ദിനകരന്‍റെ അടുത്ത അനുയായി ആയ പി.വെട്രിവേൽ ആണ് ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയത്.

ജയലളിതയുടെ മരണത്തിൽ ഏറെ ദുരൂഹത നിലനിന്ന പശ്ചത്തലത്തിൽ തമിഴ് നാട് സർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡിഷ്യൽ കമീഷനെ നിയോഗിച്ചിരുന്നു. അപ്പോളോ ആശുപത്രിയിൽ ജയലളിത ടി.വി കാണുന്ന ദൃശ്യങ്ങൾ ശശികല ചിത്രീകരിച്ചിരുന്നതായി ടി.ടി.വി ദിനകരൻ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ നിശാവസ്ത്രം ധരിച്ച ദൃശ്യങ്ങൾ ജയലളിതയുടെ മാന്യതയെ തങ്ങൾ പുറത്തുവിടുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന് വേണ്ടിയല്ലാതെ ഇത് ഉപയോഗിക്കരുതെന്ന് ശശികല നിഷ്ർഷിച്ചിരുന്നതായും ടി.ടി.വി ദിനകരൻ നേരത്തേ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more