ആശുപത്രിയിലെത്തും മുമ്പേ ജയലളിത മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് അപ്പോളോ ആശുപത്രിയില്‍ മുന്‍ ഡോക്ടറും രംഗത്ത്. രോഗബാധിതയായതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ അവര്‍ മരിച്ചിരുന്നെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഡോക്ടറുടെ ഈ ഞെട്ടിയ്ക്കുന്ന തുറന്ന് പറച്ചില് പുറത്ത് വരുന്നത്. മരണം മറച്ചു പിടിച്ച അപ്പോളോ ആശുപത്രിയും ഇനി മറുപടി പറയേണ്ടിവരും. ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ പുറത്തായതോടെ അപ്പോളോ ആശുപത്രി ത്രിശങ്കുവില്‍ ആയിരിക്കുകയാണ്.
സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. ആശുപത്രിയുടെ ഈ പ്രവര്‍ത്തികള്‍ സഹിക്കാതെ താന്‍ അവിടെ നിന്നും രാജി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ജയയുടെ കവിളുകളില്‍ കണ്ട തുളകള്‍ എംബാം ചെയ്തതിന് തെളിവാണെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരിക്കല്‍ പോലും അമ്മയെ കാണിക്കാന്‍ ശശികല അനുവദിച്ചിരുന്നില്ലെന്ന് പനീര്‍സെല്‍വം ആരോപിച്ചിരുന്നു. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്.
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും….. /
click on malayalam character to switch languages