1 GBP = 103.12

ഇംഗ്ലണ്ടിലെ രണ്ടു മലയാളി നേഴ്സ് മാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി

ഇംഗ്ലണ്ടിലെ രണ്ടു മലയാളി നേഴ്സ് മാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രമെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്തു ഉണ്ടായ നേട്ടങ്ങള്‍ തന്‍റെ ജന്മനാട്ടിലെ ആളുകള്‍ക്കും ഉപകരിക്കണമെന്നു ലണ്ടന്‍ നോര്‍ത്ത് മിടിലെക്സ്‌ യുണിവെഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജാസ്മിന്‍ മാത്യുവും ലണ്ടന്‍ സൈന്റ്റ്‌ തോമസ്‌ ഹോസ്പിറ്റലില്‍ വാര്‍ഡ്‌ മാനേജരായി ജോലി ചെയ്യുന്ന റീഗന്‍ പുതുശേരിയും തീരുമാനിച്ചപ്പോള്‍ ,ബ്രിട്ടനിലെ നഴ്സിംഗ് കൌണ്‍സിലിന്‍റെയും ഇന്ത്യന്‍ നഴ്സിംഗ്, കൗണ്‍സിലിന്‍റെയും,ഇന്ത്യന്‍ ആര്‍മിയുടെയും കര്‍ണ്ണടക സര്‍ക്കാരിന്റെയും നിര്‍ലോഭമായ സഹകരണമാണ് അവര്‍ക്ക് ലഭിച്ചത് .


ആയിരത്തി നാനൂറിൽ അധികം നഴ്സസ് നെ ചേർത്ത് കൊണ്ട് ഒരു അന്തർദേശിയ കോൺഫറൻസാണ് ഇവര്‍ ബംഗ്ലൂര്‍ ബി സ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത് ,റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് കൌണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത് ,ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സില്‍ പ്രസിഡണ്ട്‌ ദീലിപ് കുമാര്‍ ,ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്സിംഗ് മേഘലയിലെ ഒട്ടേറെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനം ഉത്ഘാടനം ചെയ്ത കര്‍ണ്ണാടക എഡ്യൂക്കേഷൻമന്ത്രി .ബംഗ്ലൂരില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്സിംഗ് ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ നഴ്സിംഗ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയുംസ്വദേശത്തെയും നഴ്സസ്മാരെ ചേർത്ത് ബൃഹത്തായ ഒരു കോൺഫറൻസ് നടക്കുന്നത് എന്ന് കര്‍ണ്ണാടക എഡ്യൂക്കേഷൻ മിനിസ്റ്റർ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പുറകില്‍ പ്രയക്നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

അമേരിക്ക ഉള്‍പ്പെടെ പത്തു രാജിങ്ങളില്‍ നിന്നുള്ള നേഴ്സ് മാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനൽകണം എന്ന് ചിന്തിച്ചപ്പോഴാണ് തങ്ങളുടെ ഉള്ളിൽ ഇങ്ങനെ ഒരു ആശയം ഉടലെടുത്തതെന്നു റീഗന്‍ പുതുശേരി പറഞ്ഞു .

ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ന്യൂസ് സ്കോർ ( നാഷണൽ ഏർലി വാണിംഗ് സ്കോർ )എന്ന ടൂൾ ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ എങ്ങനെ പ്രയോജനപെടുത്താം എന്ന് വിചിന്തനം ചെയ്യുകയും, അതേത്തുടർന്ന്ഇത്തരം ഒരു കോൺഫറൻസ് സംഘടിപ്പിക്കാൻ ഉള്ള ആശയം ഉരുവായത് .

ലോകത്തു എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റൽ സൈൻസ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച്കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്കോറിങ് ടെക്ക്നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏർലിവാണിംഗ് സ്കോറിങ് (Earlywarningscore) രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്കോർ 2012 ഇംഗ്ലണ്ടിൽആരംഭിക്കുകയും പിന്നീട് ഓസ്‌ട്രേലിയ , അമേരിക്ക പോലെ യുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്കോർ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുൻപ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാർഡിൽ ജോലി ചെയ്യുന്ന നഴ്സസ് നു ഇത് ഉപകരിക്കും .

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികൾ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി ,നേഴ്സ് ,ഡോക്ടർ അനുപാതം വളരെ പരിമിതം ആണ്.അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിരചികിത്സ കിട്ടാതെ രോഗികൾ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികൾ എല്ലാം തന്നെരോഗലക്ഷണങ്ങൾ വളരെ മുൻപ് തന്നെ പ്രകടിപ്പിക്കുകയും എന്നാൽ അത് കൃതൃസമയത്തുകണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്.

നിലവിൽ ഇന്ത്യ യിലെ ആശുപത്രികളിൽ രോഗികളുടെ വൈറ്റൽ സൈൻസ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയിൽ രോഗിയുടെ രോഗാവസ്ഥ മൂർധന്യഅവസ്ഥയിൽ ആവുന്നതിനു മുൻപ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗ പെടുത്താറില്ല .

ഈ ആശയം ഇന്ത്യയെ പോലെ ഒരു രാജ്യത്തു പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി ഒരു കോൺഫറൻസ് സംഘടിപ്പിക്കുവാൻ ഞങൾ തീരുമാനിച്ചു .അതിനായി RCN ഇംഗ്ലണ്ട് നെ സമീപിച്ചപ്പോൾ RCN ( Royal College of Nursing , England ) ഈ കോൺഫറൻസ് നെ വളരെ അധികം സ്വാഗതം ചെയ്യുകയും അവർ എല്ലാവിധ സഹായവും ഞങ്ങൾക്കു വാഗ്ദാനം നൽകി. ആർ സി എൻ ചീഫ് എക്സിക്യൂട്ടീവ് ഈ കോൺഫെറൻസ്ൽനേരിട്ട് വരികയും ചെയ്തുവെന്നു ജാസ്മിന്‍ പറഞ്ഞു ..

തങ്ങളുടെ രണ്ടു വർഷത്തെ കഠിന പരിശ്രമം ആണ് ഈ വിജയത്തിനു പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ, കർണാടക നേഴ്‌സിങ് കൗൺസിൽ പ്രസിഡന്റ് ശ്രീകാന്ത് ഭുലാരി എന്നിവർ പ്രവർത്തനങ്ങളെ അനുമോദിച്ചു.

ഇതിൽ ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ എത്തിയിരുന്നു. ഇന്ത്യൻ ആർമിയിൽ നിന്നും ഉള്ള മേജർ ജനറൽ .സുശീല ഷാഹി, മേജർ ജനറൽ എലിസബത്ത് ജോൺ ,മുൻ ADGMNS ,Army headquarters New Delhi. എന്നിവർപങ്കെടുത്തു.

കോൺഫെറൻസ് നു ശേഷം ന്യൂസ്‌ ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍ ഹോസ്പിറ്റലുകൾമുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിലെ നഴ്സസ് നും മെഡിക്കൽ ടീം നും ട്രെയിനിങ് നൽകുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ആണ് ഇപ്പോൾ ഞങളുടെ മുൻപിൽ ഉള്ളത്. അതിനായ് വീണ്ടും RCN ന്റെയും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ന്റെ യും സഹായം നേടാനുള്ള ശ്രമം ആണ് അടുതതെന്നും എന്നും ജസ്മില്‍ കൂട്ടിച്ചേര്‍ത്തു .

വിദേശത്തുനിന്നും പങ്കെടുത്ത ഓരോ നഴ്സസ് ഉം ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവുംചെലവഴിച്ചാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങൾ അവതരിപ്പിച്ചതും. വിദേശരാജ്യങ്ങളിൽ നഴ്സിംഗ് & രോഗി ശുശ്രൂഷയിൽ ഉണ്ടായ പുരോഗതി ഇന്ത്യയിലെ സഹപ്രവര്ത്തകര് മായിപങ്കുവയ്ക്കുക എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു ഇതിനു പിന്നിൽ.
ജാസ്മിനെയും റീഗന്‍ പുതുശേരിയെയും കൂടാതെ Thippeswamy (London) Bilahalli,Prashanth (Houston , USA) ,Lydia Sharon (Ireland) രാജീവ്‌ മെട്രി ,എന്നിവരും ഈ വിജയഗാഥയുടെ പുറകില്‍ പ്രവര്‍ത്തിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more