1 GBP = 103.92

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

വാഷിംഗ്ടൺ: ഉറ്റ സുഹൃത്തായ ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതിന്റെ ഭാഗമായി ടെൽ അവീവിലെ യു.എസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റാൻ നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുപത് വർഷമായി തുടർന്നിരുന്ന വിദേശ നയത്തെയാണ് ഇതോട് കൂടി ട്രംപ് പൊളിച്ചെഴുതിയത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും വലിയ വാഗ്‌ദ്ധാനം കൂടിയാണ് ട്രംപ് ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത്.
ഇസ്ളാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഇസ്രായേൽ -പാലസ്തീൻ വിഷയത്തിൽ അമേരിക്ക സ്വീകരിച്ചുവന്ന നിലപാടുകൾക്ക് വിരുദ്ധമാണ് ട്രംപിന്റെ നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആളിക്കത്തിക്കാനേ ഇത് ഉപകരിക്കൂവെന്നാണ് വിലയിരുത്തപ്പെടുന്നത്.

എംബസി മാറ്റത്തെക്കുറിച്ച് അറബ് നേതാക്കളുമായി ട്രംപ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ജോർദാൻ രാജാവ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ-സിസി, സൗദി രാജാവ് സൽമാൻ എന്നിവരുമായാണ് സംസാരിച്ചത്. ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കുന്നത് മേഖലയുടെ സമാധാനം തകർക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ട്രംപ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പാലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് എതിർപ്പ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇസ്രായേൽ അനുകൂലികളായ വോട്ടർമാർക്കു നൽകിയ വാഗ്ദാനം പാലിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more