1 GBP = 103.81

ജനുവരി മുതൽ ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലളിതമാക്കി ജപ്പാൻ

ജനുവരി മുതൽ ഇന്ത്യക്കാർക്കുള്ള വിസാ നടപടികൾ ലളിതമാക്കി ജപ്പാൻ

ന്യൂഡൽഹി: അടുത്ത ജനുവരി ഒന്നു മുതൽ ഇന്ത്യക്കാർക്ക് ടൂറിസം, ബിസിനസ് വിസയ്‌ക്കുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ജപ്പാൻ തീരുമാനിച്ചു. ബിസിനസ് ആവശ്യത്തിന് ഒന്നിലധികം തവണ യാത്ര ചെയ്യാനും ചെറിയ കാലയളവിൽ തങ്ങാനുമുള്ള മൾട്ടിപ്പിൾ എൻട്രി വിസയ്‌ക്കുള്ള അപേക്ഷയും ലളിതമാക്കി. യോഗ്യരായ വിസ അപേക്ഷകർക്ക് കുറഞ്ഞ രേഖകൾ സമർപ്പിച്ചാൽ മതിയാകും.

ജനുവരി ഒന്നുമുതൽ ഫോട്ടോ പതിച്ച പാസ്‌പോർട്ട് വിസ അപേക്ഷ ഫോറം, സാമ്പത്തിക നില തെളിയിക്കുന്ന രേഖകൾ (ടൂറിസ്‌‌റ്റുകൾക്ക് ), ബിസിനസ് അപേക്ഷകർക്ക് ജപ്പാനിലെ കമ്പനികളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിച്ചാൽ യോഗ്യരായവർക്ക് വിസ ലഭിക്കുമെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൾട്ടിപ്പിൾ എൻട്രി വിസ അപേക്ഷയ്‌ക്കൊപ്പം തൊഴിൽ സർട്ടിഫിക്കറ്റ്, യാത്രയ്‌ക്കുള്ള കാരണം കാണിക്കൽ കത്ത് എന്നിവ നിർബന്ധമല്ല.

ഒരു കൊല്ലത്തിനിടെ രണ്ടിലധികം തവണ ജപ്പാൻ സന്ദർശിച്ചവർക്ക് അഞ്ചുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയ‌്ക്ക് യോഗ്യതയുണ്ട്. ഒരു തവണ പരമാവധി മൂന്നു മാസം വരെ ജപ്പാനിൽ തങ്ങാം. ഇവർ വിസ അപേക്ഷാ ഫോറവും പാസ്‌പോർട്ടും മാത്രം സമർപ്പിച്ചാൽ മതി.

ഇന്ത്യൻ ടൂറിസ്‌‌റ്റുകൾക്കും വ്യവസായികൾക്കും സ്ഥിരം യാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ജപ്പാൻ വിദേശ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടാൻ തീരുമാനം സഹായിക്കുമെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാർത്ഥികൾക്കുള്ള സിംഗിൾ എൻട്രി വിസ അപേക്ഷാ നടപടികളും ജപ്പാൻ ലളിതമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more